| Friday, 17th April 2020, 1:48 pm

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തില്‍ കിം ജോങ് ഉന്നിനെ കാണാനില്ല, അപൂര്‍വ്വമായ സംഭവം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉത്തരകൊറിയയുടെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരുന്നു ഏപ്രില്‍ 15. രാജ്യത്തിന്റെ സ്ഥാപകനായ കിം ഇല്‍ സങിന്റെ ജന്‍മദിനം. ഉത്തരകൊറിയയുടെ കലണ്ടര്‍ പ്രകാരം ഇവിടത്തെ ഒരു വര്‍ഷം തുടങ്ങുന്നത് ഈ ദിനത്തോടെയാണ്. സൂര്യന്റെ ദിനം എന്ന പേരില്‍ വര്‍ഷങ്ങളായി ആഘോഷിക്കുന്ന ഈ ദിനത്തില്‍ ഉത്തരകൊറിയയില്‍ വലിയ ആഘോഷങ്ങളും സൈനിക പരേഡുകളും നടക്കാറുണ്ട്.

എന്നാല്‍ ഇത്തവണ രാജ്യത്തെ ആഘോഷങ്ങള്‍ കുറവായിരുന്നു. മാത്രവുമല്ല ഭരണാധികാരി കിം ജോങ് ഉന്നിനെ പൊതു പരിപാടികളില്‍ കണ്ടിട്ടുമില്ല. ഉത്തരകൊറിയന്‍ ദേശീയ ന്യൂസ് ഏജന്‍സിയായ കെ.സി.എന്‍.എയിലും കിമ്മിന്റെ സാന്നിധ്യത്തെ പറ്റി റിപ്പോര്‍ട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തില്‍ നിന്നും കിം ഒഴിഞ്ഞു നില്‍ക്കുന്നത് നിരവധി ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കൊവിഡ്-19 ലോകത്താകെ പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് കിം മാറി നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജ്യത്ത് ഇതുവരെ ഒരു കൊവിഡ് കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

അതേ സമയം കിമ്മിന്റെ ആരോഗ്യ സ്ഥിതി മോശമായതിനാലാണ് പൊതുപരിപാടിയില്‍ നിന്നും വിട്ടു നിന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 2104 ല്‍ സമാനമായി ഒരുമാസത്തോളം കിം ജോങ് ഉന്‍ പൊതുവിടങ്ങളില്‍ പ്രത്യക്ഷനായിരുന്നില്ല. ഇത് നിരവധി ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ പിന്നീട് ഒരു സര്‍ജറിക്കു വേണ്ടിയായിരുന്നു കിം വിട്ടു നിന്നത് എന്ന് വ്യക്തമായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉത്തരകൊറിയയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിര്‍ത്തികള്‍ അടയ്ക്കുകയും രാജ്യത്തെ വിദേശികളെ തിരിച്ചയക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരകൊറിയയുടെ അയല്‍ രാജ്യമായ ദക്ഷിണകൊറിയയിലും ചൈനയിലും കൊവിഡ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടും ഉത്തരകൊറിയയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിക്കാത്തത് ആഗോളതലത്തില്‍ സംശയമുളവാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more