വിശ്വനാഥന്‍ നായരുടേയും ശാന്തകുമാരിയുടേയും മകനായി 1960 മെയ് 21ന് പത്തനംതിട്ടയിലെ എലന്തൂരിലാണ് മോഹന്‍ലാല്‍ ജനിച്ചത്.
പിന്നീട് കുടംബത്തോടൊപ്പം തിരുവനന്തപുരത്തേക്ക് താമസം മാറിയ മോഹന്‍ലാല്‍ തിരുവനന്തപുരം മോഡല്‍ സ്‌കൂളിലാണ് പഠിച്ചത്. പിന്നീട് മഹാത്മാ ഗാന്ധി കോളജില്‍ നിന്നും ബിരുദം നേടി.
കുട്ടിക്കാലത്തുതന്നെ കലയിലും സ്‌ഫോട്‌സിലും താല്‍പര്യം കാണിച്ച മോഹന്‍ലാല്‍ യു.പിയില്‍ പഠിക്കുമ്പോള്‍ സ്‌കൂളിലെ ഡ്രാമാക്ലബില്‍ ചേര്‍ന്നു. 12ാം വയസിലാണ് അദ്ദേഹത്തിന് ആദ്യത്തെ മികച്ച നടനുള്ള ട്രോഫി ലഭിക്കുന്നത്. കമ്പ്യൂട്ടര്‍ ബോയി എന്ന സ്‌കൂള്‍ നാടകത്തിലെ പ്രകടനത്തിലൂടെയായിരുന്നു ഈ നേട്ടം.
1978ല്‍ തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് ലാല്‍ സിനിമയിലെത്തിയത്. എന്നാല്‍ ചിത്രം റിലീസ് ചെയ്തിരുന്നില്ല. പിന്നീട് ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലനായി മോഹന്‍ലാല്‍ ശ്രദ്ധനേടിയത്.
തുടര്‍ന്ന് 36 വര്‍ഷത്തെ കരിയറില്‍ 330 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. 4 തവണ ദേശീയ പുരസ്‌കാരം നേടി. 6 തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. രാജ്യം അദ്ദേഹത്തെ പത്മശ്രീയും, പത്മഭൂഷണും നേടി. 55ാം വയസിലും മോഹന്‍ലാല്‍ സിനിമാ യാത്ര തുടരുകയാണ്.
നിരവധി മികച്ച ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ പേരിനൊപ്പം പറയാനുണ്ട്. അതില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പത്ത് ചിത്രങ്ങളിതാ!
ഭരതം:
ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഭരതം. സംഗീതത്തിനു ഏറെ പ്രധാന്യം നല്‍കിയ ഈ ചിത്രം മോഹന്‍ലാലാണ് നിര്‍മിച്ചത്. മോഹന്‍ലാല്‍, ഉര്‍വശി, നെടുമുടി വേണു, ലക്ഷ്മി, മുരളി തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടത്. എം. രവീന്ദ്രനാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.
അടുത്തപേജില്‍ തുടരുന്നു
വാനപ്രസ്ഥം:
ഒരു താഴ്ന്ന ജാതിക്കാരനായ കഥകളി കലാകാരനായുള്ള മോഹന്‍ലാലിന്റെ മികച്ച അഭിനയമാണ് ഈ ചിത്രത്തെ തീര്‍ച്ചയായും കാണേണ്ട ഒന്നാക്കുന്നത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ചിത്രം മോഹന്‍ലാലിനു ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു. ജാതിവ്യവസ്ഥ സമൂഹത്തില്‍ സൃഷ്ടിച്ച വിവേചനങ്ങളെയാണ് ഈ ചിത്രം തുറന്നുകാട്ടുന്നത്.
അടുത്തപേജില്‍ തുടരുന്നു
കാലാപാനി:
ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് ബ്രിട്ടീഷ് സെല്ലുലാര്‍ ജയിലില്‍ അകപ്പെട്ട ഒരു ഡോക്ടറെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഇവിടെയുള്ള നൂറുകണക്കിന് തടവുകാര്‍ നേരിടുന്ന പീഡനങ്ങള്‍ക്കും ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്രൂരതകള്‍ക്കും ഗോവര്‍ദ്ധന്‍ എന്ന ഇയാള്‍ സാക്ഷിയാവുന്നു. പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്തത്.
അടുത്തപേജില്‍ തുടരുന്നു
ഇരുവര്‍:
എം.ജി രാമചന്ദ്രനും, കരുണാനിധിയും തമ്മിലുള്ള യഥാര്‍ത്ഥ ജീവിതത്തിലെ ശത്രുതയുടെ സിനിമാവിഷ്‌കാരമാണിത്. മോഹന്‍ലാലിന്റെ കഥാപാത്രം എം.ജി.ആറുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. നടനില്‍ നിന്നും രാഷ്ട്രീയക്കാരനിലേക്കുള്ള എം.ജി.ആറിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്നതായിരുന്നു.
അടുത്തപേജില്‍ തുടരുന്നു
കിരീടം:
സേതുമാധവന്‍ എന്ന മലയാളി യുവാവിന്റെ കഥ പറയുന്ന ചിത്രമാണിത്. വിധി തകര്‍ത്തു കളയുന്ന സേതുവിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും മോഹന്‍ലാലിലൂടെ വരച്ചുകാട്ടുന്നു. ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം 1989ല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി.
അടുത്തപേജില്‍ തുടരുന്നു
പാദമുദ്ര:
മോഹന്‍ലാല്‍ ഡബിള്‍ റോളിലെത്തുന്ന ചിത്രമാണ് പാദമുദ്ര. ഒരു ബിസിനസുകാരനായും ക്വാറി തൊഴിലാളിയായുമാണ് ചിത്രത്തില്‍ മോഹന്‍ലാലെത്തുന്നത്.
അടുത്തപേജില്‍ തുടരുന്നു
ഭ്രമരം:
മോഹന്‍ലാലിന്റെ അഭിനയ മികവുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ബ്ലസി സംവിധാനം ചെയ്ത ഭ്രമരം. ചിത്രത്തില്‍ ശിവന്‍കുട്ടിയെന്ന സാധാരണക്കാരനെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.
അടുത്തപേജില്‍ തുടരുന്നു
പ്രണയം:
മോഹന്‍ലാലിന്റെ അഭിനയ മികവുകൊണ്ടും പ്രമേയത്തിലെ പുതുമകൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ് പ്രണയം. ചിത്രത്തില്‍ ശയ്യാവലംബിയായ ഒരു വൃദ്ധനെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ബ്ലസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജയപ്രദയാണ് നായികാവേഷം ചെയ്തത്.
അടുത്തപേജില്‍ തുടരുന്നു
തൂവാനത്തുമ്പിള്‍:
മോഹന്‍ലാല്‍, പാര്‍വ്വതി, സുമലത തുടങ്ങിയവര്‍ വേഷമിട്ട റൊമാന്റിക് ചിത്രമാണിത്. പത്മരാജന്‍ എഴുതി സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തില്‍ നാട്ടിന്‍പുറത്തുകാരന്റെയും പട്ടണജീവിതം ആസ്വദിക്കുന്ന യുവാവിന്റെയും ദ്വന്ദ്വവ്യക്തിത്വങ്ങള്‍ ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തിലൂടെ മോഹന്‍ലാല്‍ വരച്ചുകാട്ടുന്നു.
അടുത്തപേജില്‍ തുടരുന്നു
പരദേശി: