|

മത്സരത്തിന്റെ വിശ്രമ വേളയില്‍ അമ്പയറിന്റെ തലയ്ക്ക് നേരെ 'പന്തെറിഞ്ഞ്' മുംബൈ താരങ്ങള്‍; അപകടമൊഴിവായത് തലനാരിഴയ്ക്ക്; വീഡിയോ കാണാം

സ്പോര്‍ട്സ് ഡെസ്‌ക്

ഹൈദരാബാദ്: ഐ.പി.എല്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളായിരുന്നു ഇന്നലെ ഹൈദരാബാദും മുംബൈയും തമ്മില്‍ നടന്ന മത്സരം കാണികള്‍ക്ക് സമ്മാനിച്ചത്. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ ഒരു വിക്കറ്റിനായിരുന്നു ഹൈദരാബാദിന്റെ വിജയം.

ഹൈദരാബാദിന്റെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ വന്‍ അപകടം സംഭവിച്ചേക്കാവുന്ന കാഴ്ചയ്ക്കും മത്സരം സാക്ഷിയായി. ആറു ഓവര്‍ പൂര്‍ത്തിയായതിനു പിന്നാലെ അമ്പയര്‍ സി.കെ നന്ദന്‍ ടൈം ഔട്ട് വിളിച്ച സമയത്തായിരുന്നു സംഭവം. അഞ്ചാം ഓവറിന്റെ അവസാന പന്തില്‍ വൃദ്ധിമാന്‍ സാഹ ബൗണ്ടറി നേടുകയായിരുന്നു. പന്ത് അതിര്‍ത്തികടന്നതിനു പിന്നാലെ നന്ദന്‍ ടൈം ഔട്ട് വിളിക്കുകയായിരുന്നു.

മുന്നോട്ട് നടന്ന നന്ദന്റെ തലയിില്‍ പന്ത് വന്ന് പതിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് ബിഗ് സ്‌ക്രീനില്‍ തളിഞ്ഞത്. അതിര്‍ത്തി കടന്ന പന്ത് ഡഗ് ഔട്ടിലെ മുംബൈ താരങ്ങള്‍ ഗ്രൗണ്ടിലേക്കെറിഞ്ഞതാണോ അതോ ഗ്രൗണ്ടിലെ താരങ്ങള്‍ക്ക് പറ്റിയ പിഴവാണോയെന്നത് വ്യക്തമല്ല.

ഉടന്‍ തന്നെ സഹ അമ്പയര്‍ക്കൊപ്പം മുംബൈ താരങ്ങളും നന്ദന്റെ സമീപത്തേക്ക് എത്തിയിരുന്നു ക്രൂണാല്‍ പാണ്ഡ്യയും നന്ദന്‍ തലയില്‍ തടവുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സംഭവത്തിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.