ന്യൂദല്‍ഹി: പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ്.
ബി.ജെ.പിയില്‍ നിന്ന് എന്താണോ പ്രതീക്ഷിച്ചത് അത് തന്നെ സംഭവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധിയുടെ ജനാധിപത്യരാജ്യത്ത് ഗോഡ്സെയുടെ ആരാധകര്‍ പ്രിയങ്ക ഗാന്ധിയെ അറസ്റ്റുചെയ്തുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇത് പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടംബത്തെ കാണാനെത്തിയതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്.
ഇത് കര്‍ഷകരുടെ രാജ്യമാണെന്നും കര്‍ഷകരെ കാണുന്നതില്‍ നിന്ന് എന്തിനു തടയുന്നെന്നും കഴിഞ്ഞ ദിവസം രാത്രി ലഖ്നൗവില്‍ എത്തിയ പ്രിയങ്ക ചോദിച്ചിരുന്നു. കര്‍ഷകരുടെ ശബ്ദം കൂടുതല്‍ ശക്തമാവുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നേരത്തെ ലഖിംപൂരിലേക്ക് യാത്ര തിരിച്ച പ്രിയങ്കയുടെ വാഹനം പൊലീസ് തടഞ്ഞിരുന്നു. എന്നാല്‍ താന്‍ നടന്നുപോകുമെന്ന് പ്രഖ്യാപിച്ചതോടെ വാഹനം കടത്തിവിടാന്‍ പൊലീസ് അനുവദിച്ചു.