| Monday, 4th October 2021, 12:12 pm

നിങ്ങള്‍ എനിക്ക് വാറന്റ് നല്‍കുക, അല്ലെങ്കില്‍ നിങ്ങള്‍ എന്നെ തൊടില്ല; അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനോട് പ്രിയങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ സംഭവത്തിന്റെ വീഡിയോ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. തന്നെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനോട് പ്രിയങ്ക പ്രതികരിക്കുന്നതാണ് വീഡിയോയില്‍.

”നിങ്ങള്‍ കൊന്ന ആളുകളേക്കാള്‍ പ്രധാനപ്പെട്ട ആളല്ല ഞാനോ,നിങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരോ നിങ്ങള്‍ എനിക്ക് നിയമപരമായ വാറന്റ് നല്‍കുക, അല്ലെങ്കില്‍ ഞാന്‍ ഇവിടെ നിന്ന് മാറില്ല, നിങ്ങള്‍ എന്നെ തൊടുകയുമില്ല,” പൊലീസുകാര്‍ സീതാപൂരില്‍ വെച്ച് വാഹനം തടഞ്ഞപ്പോള്‍ പ്രിയങ്ക പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം.

ഒരു വാറന്റോ നിയമപരമായ ഉത്തരവോ ഹാജരാക്കുക, അല്ലെങ്കില്‍ താന്‍ ഇവിടെ നിന്ന് മാറുന്നില്ലെന്നും പൊലീസ് തന്നെ കാറില്‍ കയറ്റുകയാണെങ്കില്‍ തട്ടിക്കൊണ്ടുപോകലിന് കേസുകൊടുക്കുമെന്നും പ്രിയങ്ക പറയുന്നുണ്ട്.

ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടംബത്തെ കാണാനെത്തിയതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധി അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്.

ഇത് കര്‍ഷകരുടെ രാജ്യമാണെന്നും കര്‍ഷകരെ കാണുന്നതില്‍ നിന്ന് എന്തിനു തടയുന്നെന്നും കഴിഞ്ഞ ദിവസം രാത്രി ലഖ്‌നൗവില്‍ എത്തിയ പ്രിയങ്ക ചോദിച്ചിരുന്നു. കര്‍ഷകരുടെ ശബ്ദം കൂടുതല്‍ ശക്തമാവുമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights:  On Camera, Priyanka Gandhi vs UP Cops On Way To Violence-Hit District

We use cookies to give you the best possible experience. Learn more