national news
യു.പിയില്‍ പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാവിനെ ബന്ദിയാക്കി ആക്രമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 22, 05:39 am
Tuesday, 22nd March 2022, 11:09 am

ലഖ്‌നൗ: യു.പിയില്‍ പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം യുവാവിന് നേരെ ആള്‍ക്കൂട്ടാക്രമണം. പിക് അപ് വാന്‍ ഡ്രൈവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.

വാഹനത്തിനുള്ളില്‍ മൃഗങ്ങളുടെ അസ്ഥികളും ശവശരീരങ്ങളും കണ്ടതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ വാഹനം തടയുകയും ഗോമാംസം കടത്തുന്നുവെന്നും പശുക്കളെ കടത്തുന്നുവെന്നും ആരോപിച്ച് മുസ്‌ലിം യുവാവിനെ ബന്ദിയാക്കുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു.

എന്നാല്‍, ചത്ത മൃഗങ്ങളുടെ ശവശരീരങ്ങള്‍ സംസ്‌ക്കരിക്കുന്നതിനുള്ള ഗ്രാമ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായിട്ടുള്ള വാഹനമാണ് യുവാവ് ഓടിച്ചിരുന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പറയുന്നു.

യുവാവിനെ ആള്‍ക്കൂട്ടം അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

യുവാവ് ദയയ്ക്കായി യാചിക്കുന്നതായി വീഡിയോയില്‍ കാണാം, എന്നാല്‍ ആള്‍ക്കൂട്ടം തുകല്‍ ബെല്‍റ്റ് കൊണ്ട് യുവാവിനെ മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. ആക്രമണം നടത്തിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നേരത്തെയും യു.പിയില്‍ പശുക്കടത്ത് ആരോപിച്ച് മുസ്‌ലിങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിട്ടുണ്ട്.

 

Content Highlights: On Camera, Muslim Man Assaulted Over Cow Smuggling Rumours In UP’s Mathura