ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരിഹാസവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് മോദി തുടരുന്ന മൗനത്തെയാണ് മായാവതി പരിഹസിച്ചത്.
ബി.ജെ.പി അധ്യക്ഷനായ അമിത് ഷാ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് പറഞ്ഞിട്ടും മോദി മൗനം പാലിക്കുന്നതിനെതിരെയായിരുന്നു മായാവതിയുടെ പ്രസ്താവന.
ശ്രീമതിയും രാജേഷും സമ്പത്തും ബിജുവും വീണ്ടും; സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളില്‍ ധാരണ
“” പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് സംശയലേശമന്യേ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ എല്ലാത്തിന്റേയും ക്രഡിറ്റ് ഏറ്റെടുക്കാന്‍ ഓടിനടക്കുന്ന അദ്ദേഹത്തിന്റെ ഗുരു ഒരക്ഷരം പോലും മിണ്ടാന്‍ തയ്യാറാകുന്നില്ല. തീവ്രവാദികള്‍ കൊല്ലപ്പെടുന്നു എന്നത് നല്ല കാര്യം തന്നെ. എന്നാല്‍ മോദി തുടരുന്ന മൗനത്തിന് പിന്നിലെ രഹസ്യം എന്താണ്?- മായാവതി ചോദിച്ചു.
അതേസമയം അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന തള്ളി മുന്‍ കരസേനാ മേധാവിയും വിദേശകാര്യ സഹമന്ത്രിയുമായ വി.കെ സിങ് രംഗത്തെത്തിയിരുന്നു.
അമിത് ഷാ പറഞ്ഞത് കൃത്യമായ കണക്കല്ലെന്നും അത്രയേറെ പേര്‍ മരണപ്പെട്ടിട്ടുണ്ടാകുമെന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചതെന്നുമായിരുന്നു വി.കെ സിങ് പറഞ്ഞു.
വ്യോമാക്രമണം നടക്കുമ്പോള്‍ ജെയ്‌ഷെ മുഹമ്മദിന്റെ കെട്ടിടത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മരണസംഖ്യയെന്നും വി.കെ സിങ് വ്യക്തമാക്കിയിരുന്നു.