കോഴിക്കോട്: വടകരയിലെ ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമയ്ക്ക് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വടകരയില്‍ കെ.കെ രമയെ പിന്തുണയ്ക്കുന്നതില്‍ യു.ഡി.എഫിന് അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വന്തം ജീവിതം ബലിയര്‍പ്പിച്ച ധീര സഖാവാണ് ടി.പി ചന്ദ്രശേഖരന്‍. അദ്ദേഹത്തെപ്പോലെ നിരവധിപേരെയാണ് മാര്‍ക്‌സിസ്റ്റുകള്‍ ഇല്ലാതാക്കിയത്. ഇരകളുടെ മരിക്കാത്ത ഓര്‍മ്മകളുമായി ജീവിക്കുന്ന അനേകരുടെ പ്രതീകമാണ് കെ.കെ രമ. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയാണ് കെ.കെ രമയും നിലകൊള്ളുന്നത്’, ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കിലെഴുതി.
രമയ്ക്ക് നേരെ ഫാസിസ്റ്റുകള്‍ നടത്തിയ വ്യക്തിഹത്യകളെ അന്‍പത്തി രണ്ടാമത്തെ വെട്ടായി മാത്രമേ കേരളം കാണുന്നുള്ളുവെന്നും രമയുടെ ശബ്ദം കേരളനിയമസഭയില്‍ മുഴങ്ങാന്‍ എല്ലാവരുടെയും പിന്തുണയുമുണ്ടാക്കുമെന്ന് തനിക്കുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് പിന്തുണയോടെയാണ് കെ.കെ.രമ വടകരയില്‍ മത്സരിക്കുന്നത്.
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ.കെ രമ പാര്‍ട്ടിയെ അറിയിച്ചിരുന്നു. ഇതോടെ വടകര നിയോജക മണ്ഡലത്തില്‍ കെ. കെ രമ സ്ഥാനാര്‍ത്ഥിയാകില്ലെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
കെ.കെ രമ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തില്‍ കെ.കെ രമ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ പിന്തുണക്കുമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട അന്നുമുതല്‍ കേരളത്തിന്റെ മുന്നില്‍ വലിയ മുറിവു പോലെ കെകെ രമയുടെ സാന്നിധ്യമുണ്ട്. കാലങ്ങള്‍ എത്ര കൊഴിഞ്ഞാലും രമയുടെ ഉള്ളിലൊരു ദുഃഖസാഗരം അടങ്ങില്ല.
അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വന്തം ജീവിതം ബലിയര്‍പ്പിച്ച ധീര സഖാവാണ് ടി പി ചന്ദ്രശേഖരന്‍. അദ്ദേഹത്തെപ്പോലെ നിരവധിപേരെയാണ് മാര്‍ക്‌സിസ്റ്റുകള്‍ ഇല്ലാതാക്കിയത്. ഇരകളുടെ മരിക്കാത്ത ഓര്‍മ്മകളുമായി ജീവിക്കുന്ന അനേകരുടെ പ്രതീകമാണ് കെ കെ രമ. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയാണ് കെകെ രമയും നിലകൊള്ളുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Ommen Chandi Supports KK Rama