മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും വാക്‌സിനെടുക്കാത്തവര്‍ വാക്‌സിന്‍ എടുക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
കേന്ദ്ര നിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം.
വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സംസ്ഥാനത്ത് എത്തിയ ഉടന്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം.
ഇവര്‍ ഏഴ് ദിവസം ക്വാറന്റീനില്‍ ഇരിക്കണം. അതിനുശേഷം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ച് ജനിതക വകഭേദം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ പരിശോധനയ്ക്ക് അയക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.