കോഴിക്കോട് ഒമിക്രോണ്‍ ജാഗ്രത; ബ്രിട്ടനില്‍ നിന്നെത്തിയ ആളുടെ സ്രവ സാംപിള്‍ പരിശോധനയ്ക്കയച്ചു
Kerala News
കോഴിക്കോട് ഒമിക്രോണ്‍ ജാഗ്രത; ബ്രിട്ടനില്‍ നിന്നെത്തിയ ആളുടെ സ്രവ സാംപിള്‍ പരിശോധനയ്ക്കയച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd December 2021, 2:46 pm

കോഴിക്കോട്: കോഴിക്കോട് ഒമിക്രോണ്‍ ജാഗ്രത.

ബ്രിട്ടനില്‍ നിന്ന് കോഴിക്കോട്ടെത്തിയ 46 കാരന്റെ സ്രവ സംപിള്‍ പരിശോധനയ്ക്കയച്ചു. രോഗിയുടെ അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ നാല് ജില്ലകളില്‍ ഉള്ളവരുണ്ട്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
66 ഉം 46 ഉം വയസ്സുള്ള പുരുഷന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമ
ാണ് ഇക്കാര്യം അറിയിച്ചത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നുമെത്തിയ രണ്ട് പേരിലാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ചിരുന്ന ഇവരുടെ സ്രവസാമ്പിളികള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിരുന്നു.

കഴിഞ്ഞമാസം 16ന് ബാംഗ്ലൂരിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 66കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വകഭേദം വന്ന വൈറസാണ് രോഗത്തിന് കാരണമായത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദപരിശോധനയ്ക്കായി സാമ്പിള്‍ ദല്‍ഹിയിലേക്കയച്ചത്.

ഇയാളില്‍ നിന്നും സമ്പര്‍ക്കത്തിലൂടെയാണ് 46 വയസ്സുകാരനും രോഗബാധയേറ്റത് എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights: Omicron Vigilance in Kozhikode