കേരളത്തില്‍ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍
Kerala
കേരളത്തില്‍ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th December 2021, 9:29 pm

തിരുവനന്തപുരം: കേരളത്തില്‍ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ ആകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് കൂടുതല്‍ ആളുകള്‍ക്ക് രോഗം വന്ന വിവരം അറിയിച്ചത്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ നാലുപേരും വാക്‌സിന്‍ സ്വീകരിച്ചിരുന്നവരാണ്.

നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്ന എറണാകുളം സ്വദേശിയുടെ ഭാര്യക്കും ഭാര്യാമാതാവിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒപ്പം യു.കെയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്നയാള്‍ക്കും കോംഗോയില്‍ നിന്നും എറണാകുളത്തേക്ക് വന്നയാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇവരുടെ സമ്പര്‍ക്കപട്ടിക തയാറാക്കികൊണ്ടിരിക്കുകയാണ്. എല്ലാ നടപടികളും സ്വീകരിക്കുമെന്നും അതീവജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ ബ്രിട്ടണില്‍ നിന്നും വയാള്‍ക്കാണ് ആദ്യമായി ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ നിന്ന് ഇയാള്‍ ആറാം തിയ്യതിയാണ് കൊച്ചിയിലെത്തിയത്. ആദ്യം നടത്തിയ പരിശോധനയില്‍ നെഗറ്റീവായിരുന്നെങ്കിലും എട്ടാം തിയ്യതി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പോസിറ്റീവാകുന്നത്.

തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലും ദല്‍ഹിയിലും സാംപിള്‍ പരിശോധന നടത്തിയ ശേഷമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: omicron infected four people in kerala