| Monday, 29th November 2021, 8:15 am

ഒമിക്രോണ്‍ ഭീഷണി; രാജ്യങ്ങളുടെ യാത്രാ ഉപരോധത്തിനെതിരെ ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോംഗോ: ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ സ്ഥിരീകരണത്തെ തുടര്‍ന്ന് ആഫ്രിക്കക്ക് മേല്‍ വിവിധ രാജ്യങ്ങള്‍ യാത്രനിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ആഫ്രിക്കയിലെ ലോകാരോഗ്യ സംഘടനയുടെ തലവന്‍ മത്ഷിദിസോ മൊയ്തി.

‘ ഒമിക്രോണ്‍ വകഭേദത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് ആഫ്രിക്കയ്ക്ക് മേല്‍ യാത്രാ ഉപരോധം ഏര്‍പ്പെടുത്തുന്നത് ലോകത്തിന്റെ ഐക്യത്തെയായിരിക്കും ബാധിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

യാത്രാ ഉപരോധത്തിനെതിരെ ലോകാരോഗ്യ സംഘടനയും രംഗത്തെത്തി. ‘ലോകരാജ്യങ്ങളുടെ നിയന്ത്രണങ്ങള്‍ രോഗവ്യാപനത്തില്‍ ചെറിയ കുറവുണ്ടാക്കിയേക്കും. എന്നാല്‍ ദൈനംദിനജീവിതത്തിന് അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും,’ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവയില്‍ പറഞ്ഞു.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് ശാസ്ത്രീയമായിട്ടായിരിക്കണമെന്നും അനാവശ്യമായ കടന്നുകയറ്റമാവരുതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

അതിവേഗ വ്യാപനശേഷിയുള്ള ഒമ്രികോണ്‍ വകഭേദത്തോടുള്ള ഭീതി മൂലം കൊറോണ വൈറസിനെതിരായ ആഗോള പരിശ്രമങ്ങളിന്മേല്‍ പലര്‍ക്കും സംശയം വന്ന് തുടങ്ങിയിരിക്കുന്നു. അത് മൂലം എഴുതിതളളിയിരുന്ന പഴയ നിയന്ത്രണമാര്‍ഗങ്ങളിലേക്ക് രാജ്യങ്ങള്‍ കടക്കുകയാണ്.

ഒമിക്രോണ്‍ വകഭേദം എത്രത്തോളം ഭീഷണി ഉയര്‍ത്തുമെന്നതും വാക്‌സിനെ അത് മറികടക്കുമോയെന്നുളളതും ശാസ്ത്രജ്ഞന്മാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗികളില്‍ ക്ഷീണം പോലെയുള്ള ചെറിയ ലക്ഷണങ്ങള്‍ മാത്രമേ കാണുന്നുള്ളൂ എന്ന് ആഫ്രിക്കയിലെ ഒരു ഡോക്ടര്‍ പറഞ്ഞു.

ഖത്തര്‍, അമേരിക്ക, ബ്രിട്ടന്‍, സൗദി അറേബ്യ, കുവൈറ്റ്, നെതര്‍ലന്‍ഡ്‌സ് തുടങ്ങി നിരവധി രാജ്യങ്ങളാണ് ആഫ്രിക്കയ്ക്ക് മേല്‍ യാത്രാ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: omicron-covid-variant-covid-variant-in-south-africa-delta-variant-travel-bans-over-new-covid-variant-attack-global-solidarity-world-health-organisation

We use cookies to give you the best possible experience. Learn more