മുംബൈ: കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്ന തങ്ങളുടെ പഴയ നേതാക്കള്‍ മടങ്ങിവരുമെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസും എന്‍.സി.പിയും. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ചവാനാണ് കോണ്‍ഗ്രസിലേക്ക് ബി.ജെ.പിയില്‍ നിന്ന് നേതാക്കള്‍ വരുന്നുവെന്ന് പ്രതികരിച്ചത്.
ഏതൊക്കെ നേതാക്കളാണ് മടങ്ങിവരുന്നതെന്ന് അശോക് ചവാന്‍ പറഞ്ഞില്ല. പറയാനുള്ള സമയമായിട്ടില്ലെന്നാണ് അശോക് ചവാന്‍ പറയുന്നത്.
മഹാരാഷ്ട്രയിലെ മഹാ വികാസ് അഹാദി സര്‍ക്കാരിന്റെ നില ശക്തമാണെന്നും അഞ്ച് വര്‍ഷം തികക്കുമെന്നും ഭാവിയിലും നിലനില്‍ക്കുമെന്നും അശോക് ചവാന്‍ പറഞ്ഞു. എന്‍.സി.പിയിലേക്ക് നേതാക്കള്‍ മടങ്ങിവരുമെന്ന് പറഞ്ഞത് മന്ത്രിയും മുംബൈ എന്‍.സി.പി അദ്ധ്യക്ഷനുമായ നവാബ് മാലിക്കാണ്.
തിരികെ വരുന്നവരുടെ കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല. തീരുമാനമെടുത്താല്‍ അക്കാര്യം പൊതുജനങ്ങളോട് പങ്കുവെക്കുമെന്നും നവാബ് മാലിക്ക് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ