മുംബൈ: കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്ന തങ്ങളുടെ പഴയ നേതാക്കള്‍ മടങ്ങിവരുമെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസും എന്‍.സി.പിയും. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ചവാനാണ് കോണ്‍ഗ്രസിലേക്ക് ബി.ജെ.പിയില്‍ നിന്ന് നേതാക്കള്‍ വരുന്നുവെന്ന് പ്രതികരിച്ചത്.
ഏതൊക്കെ നേതാക്കളാണ് മടങ്ങിവരുന്നതെന്ന് അശോക് ചവാന്‍ പറഞ്ഞില്ല. പറയാനുള്ള സമയമായിട്ടില്ലെന്നാണ് അശോക് ചവാന്‍ പറയുന്നത്.
മഹാരാഷ്ട്രയിലെ മഹാ വികാസ് അഹാദി സര്‍ക്കാരിന്റെ നില ശക്തമാണെന്നും അഞ്ച് വര്‍ഷം തികക്കുമെന്നും ഭാവിയിലും നിലനില്‍ക്കുമെന്നും അശോക് ചവാന്‍ പറഞ്ഞു. എന്‍.സി.പിയിലേക്ക് നേതാക്കള്‍ മടങ്ങിവരുമെന്ന് പറഞ്ഞത് മന്ത്രിയും മുംബൈ എന്‍.സി.പി അദ്ധ്യക്ഷനുമായ നവാബ് മാലിക്കാണ്.