കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി മന്ത്രി തോമസ് ഐസക്. പ്രൈവറ്റ് സെക്രട്ടറി വി ജി മനോമോഹനാണ് തോമസ് ഐസക്കിനു വേണ്ടി പരാതി നല്‍കിയത്. കാര്‍ട്ടൂണ്‍ വിവാദവുമായി ബന്ധപ്പെട്ട് വ്യാജ പ്രസ്താവനകള്‍ നടത്തുന്നുവെന്നാണ് പരാതി.
മതചിഹ്നങ്ങളെ അവഹേളിക്കുന്നത് പൊറുക്കാന്‍ കഴിയാത്ത തെറ്റ് എന്ന് ബഹു. മന്ത്രി പറഞ്ഞതായി ഏഷ്യാനെറ്റ് ചാനല്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്ന തരത്തിലാണ് പ്രസ്താവന തയാറാക്കിയിരിക്കുന്നത്. സുഗോഷ് പി.വി ദിബിന്‍ലാല്‍ എന്‍.എം ധര്‍മ്മരക്ഷാവേദി എന്നീ പ്രൊഫൈലുകളാണ് മേല്‍പ്പറഞ്ഞ പ്രസ്താവന പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതെന്നും പരാതിയില്‍ പറയുന്നു.
വ്യാജ പ്രചരണത്തിന്റെ ലിങ്കും സ്‌ക്രീന്‍ഷോട്ടുമാടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്. പോസ്റ്റുകള്‍ തയ്യാറാക്കുകയും പ്രചരിപ്പിക്കുകകയും ചെയ്തവരെ കണ്ടത്തി മാതൃകപരമായി ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
‘ഹിന്ദു സഖാക്കള്‍ ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പോടെയാണ് ധര്‍മ്മരക്ഷാവേദി ഈ വ്യാജപ്രസ്താവന ഷെയര്‍ ചെയ്തിരിക്കുന്നത്. വര്‍ഗീയ ചേരിതിരിവാണ് ഇവരുടെ ലക്ഷ്യം എന്നു വ്യക്തം. 51495 പേര്‍ ലൈക്കു ചെയ്യുകയും 56693 പേര്‍ പിന്തുടരുകയും ചെയ്യുന്ന ഫേസ്ബുക്ക് പേജാണ് ധര്‍മ്മരക്ഷാവേദി. ഈ പോസ്റ്റിന് 122 ലൈക്കും 69 ഷെയറും ഉണ്. കമന്റുകളെല്ലാം ധനമന്ത്രിയെ അവഹേളിക്കുന്നതാണ്. അതില്‍ പ്രവീണ്‍ എന്ന ഫേസ്ബുക്ക് ഐഡി ഷെയര്‍ ചെയ്തിരിക്കുന്ന essense global എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ദിന്‍ബിന്‍ലാല്‍ ഈ വ്യാജ പ്രസ്താവന ഷെയ്തത്. ഊ ഗ്രൂപ്പില്‍ 16273 അംഗങ്ങള്‍ ഇപ്പോഴുമുണ്ട’ – പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു
മന്ത്രിയെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ തയ്യാറാക്കി പ്രചരിപ്പിച്ചിരിക്കുന്നത്. വിശ്വാസ്യത വരുത്താന്‍ ഏഷ്യാനെറ്റ് പോലൊരു സ്ഥാപനത്തിന്റെ ലോഗോയും ബോധപൂര്‍വ്വം ദുരുപയോഗം ചെയ്തിരിക്കുന്നു. സമൂഹത്തില്‍ സ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുക എന്ന ലക്ഷ്യം ഈ വ്യാജപ്രചരണം നടത്തുന്നവര്‍ക്ക് ഉണഅട് എന്നതും വ്യക്തമാണെന്നും പരാതിയില്‍ പറയുന്നു.