'മിയ പോയാല്‍ പോട്ടെ സണ്ണിയെ കൊണ്ടു വരും'; ചങ്ക്‌സ് ടുവില്‍ മിയയോ സണ്ണിയോ? മനസു തുറന്ന് ഒമര്‍ ലുലു
Daily News
'മിയ പോയാല്‍ പോട്ടെ സണ്ണിയെ കൊണ്ടു വരും'; ചങ്ക്‌സ് ടുവില്‍ മിയയോ സണ്ണിയോ? മനസു തുറന്ന് ഒമര്‍ ലുലു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th November 2017, 7:01 pm

കോഴിക്കോട്; പോയ മാസം മലയാളി സിനിമാ ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളിലൊന്നായിരുന്നു പോണ്‍ താരം മിയാ ഖലീഫയുടെ മലയാളം അരങ്ങേറ്റം. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സിന്റെ രണ്ടാം പതിപ്പില്‍ മിയ എത്തുന്നു എന്നായിരുന്നു വാര്‍ത്ത. സംവിധായകനെ ഉദ്ധരിച്ചു തന്നെയായിരുന്നു മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതും.

എന്നാല്‍ താന്‍ മലയാളത്തിലേക്ക് വരുന്നില്ലെന്നും അത്തരത്തിലൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മിയ തന്നെ അറിയിച്ചതോടെ പ്രതീക്ഷകളെല്ലാം അസ്തമിക്കുകയായിരുന്നു. തന്റെ പ്രതിനിധി വഴിയാണ് മിയ വിവരം അറിയിച്ചത്. പിന്നാലെ വേറെ പോണ്‍ താരം വരുമെന്നും അതല്ലെങ്കില്‍ ബോൡവുഡില്‍ നിന്നും സണ്ണിലിയോണ്‍ വരുമെന്നുമൊക്കെയായി പ്രചരണങ്ങള്‍. ഇപ്പോഴിതാ വാര്‍ത്തകളില്‍ വിശദീകരണവുമായി ഒമര്‍ ലുലു തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

“ആ വാര്‍ത്തകള്‍ ഒക്കെ തെറ്റാണ്. ചങ്ക്‌സിന് രണ്ടാം ഭാഗം വരുന്നുണ്ടെന്നത് സത്യമാണ്. അതിന്റെ ഡിസ്‌ക്കഷന്‍സ് നടക്കുന്നതേയുള്ളു. ഇപ്പോള്‍ ഞാന്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലാണ്. ഒരു അഡാര്‍ ലവ് എന്നാണ് ചിത്രത്തിന്റെ പേര്. അത് കഴിഞ്ഞതിനു ശേഷമാണ് ചങ്ക്‌സ് ടു പ്ലാന്‍ ചെയ്യുന്നത്. ബോംബെ ബേയ്സ് ആയുള്ള കമ്പനിയാണ് അതിന്റെ പ്രൊഡക്ഷന്‍ . ഡിസ്‌കഷന്‍സ് നടക്കുന്നതേ ഉള്ളു എന്നത് കൊണ്ട് കമ്പനിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് പറയാറായിട്ടില്ല.” മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസു തുറന്നത്.


Also Read: ‘പാകിസ്ഥാനില്‍ നിന്നും ഇതാ സച്ചിനൊരു പിന്‍ഗാമി’; ചേട്ടന്മാരുടെ പേസറുകളെ നിഷ്‌കരുണം പ്രഹരിച്ച് പത്തു വയസുകാരന്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


മിയയെ കൊണ്ടുവന്നാലോ എന്ന ഒരു താല്പര്യം കമ്പനി പ്രകടിപ്പിച്ചപ്പോള്‍ താന്‍ അതിന് ഓക്കേ പറഞ്ഞു. തന്നോട് ഒരു വണ്‍ലൈന്‍ സ്റ്റോറി ചെയ്യാന്‍ പറഞ്ഞപ്പോള്‍ അതും ചെയ്തു കൊടുത്തു. അവര്‍ക്കത് താല്പര്യവുമായി. അവര്‍ ഇവരുടെ ഒക്കെ എച്ച്.ആര്‍ വഴി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോയതിന് ശേഷം തന്നെ അറിയിക്കാമെന്നും പറഞ്ഞു. അല്ലാതെ തങ്ങളാരും തന്നെ മിയ ഖലീഫയുമായോ സണ്ണിലിയോണുമായോ എഗ്രിമെന്റ് ഉണ്ടാക്കിയിട്ടില്ലെന്നും ഒമര്‍ പറയുന്നു.

“മിയ പോയാല്‍ പോട്ടെ ഞങ്ങള്‍ സണ്ണിയെ കൊണ്ട് വരും എന്ന് പറഞ്ഞത് ഞാനല്ല, ആ കമ്പനിയാണ്. സണ്ണി ലിയോണിന്റെ കുറച്ച് വിഡിയോകള്‍ കണ്ട പരിചയം മാത്രമേ എനിക്കുളളൂ. അല്ലാതെ ഞാന്‍ ആരെയും ഈ സിനിമയ്ക്കായി ബന്ധപ്പെട്ടിട്ടില്ല.” അദ്ദേഹം വ്യക്തമാക്കുന്നു.