| Monday, 15th February 2021, 11:35 am

ഒമര്‍ ലുലുവിന്റെ പുതിയ ഹിന്ദിപ്പാട്ടിനെ അഭിനന്ദിച്ച് മാര്‍ക്കണ്ഡേയ കട്ജു; 'ആഹാ എത്ര മനോഹരമായ ഗാനം, ഇഷ്ടപ്പെട്ടു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒമര്‍ ലുലു സംവിധാനം ചെയ്ത ആദ്യ ഹിന്ദി ആല്‍ബം ഗാനത്തെ അഭിനന്ദിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായിരുന്ന മാര്‍ക്കണ്ഡേയ കട്ജു. എത്ര സുന്ദരമായ ഗാനം, ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് പാട്ടിന്റെ ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ട് കട്ജു ട്വീറ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ‘തുഹി ഹേ മേരി സിന്ദഗി’ പുറത്തിറങ്ങിയത്. സ്‌കൂള്‍കാല പ്രണയവും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതുമെല്ലാമാണ് അഞ്ച് മിനിറ്റുള്ള പാട്ടില്‍ പറയുന്നത്. പുറത്തിറങ്ങി ഒന്നര ദിവസത്തിനകം പാട്ട് ഒരു മില്യണ്‍ വ്യൂ നേടിയിട്ടുണ്ട്.

ദുബായില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്സ് ആയ അജ്മല്‍ ഖാന്‍, ജുമാന ഖാന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ഗാനം നിഖില്‍ ഡിസൂസ, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

അഭിഷേക് ടാലണ്ടഡിന്റെ വരികള്‍ക്ക് ജുബൈര്‍ മുഹമ്മദ് സംഗീതസംവിധാനവും അച്ചു വിജയന്‍ ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. ഛായാഗ്രഹണം മുസ്തഫ അബൂബക്കര്‍, കാസ്റ്റിംഗ് ഡയറക്ഷന്‍ വിശാഖ് പി.വി എന്നിവരാണ്.

വിര്‍ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്താണ് ഈ ആല്‍ബം നിര്‍മ്മിച്ചത്. സീ മ്യൂസിക് കമ്പനിയാണ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Omar Lulu’s new Hindi album song Tu hi hei meri zindagi, Justice Markandeya Katju praises the song

We use cookies to give you the best possible experience. Learn more