| Wednesday, 21st July 2021, 3:07 pm

ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ ആല്‍ബം; വിനീത് ശ്രീനിവാസനുമൊത്തുള്ള 'മനസ്സിന്റെ ഉള്ളില്‍' റിലീസ് ചെയ്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡും ലോക്ഡൗണും ഒക്കെയായി സിനിമാമേഖല ഉള്‍പ്പെടെ സ്തംഭിച്ചപ്പോള്‍ ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, ഇമ്രാന്‍ ഹഷ്മി ഉള്‍പ്പെടെയുള്ളവര്‍ മ്യൂസിക്കല്‍ ആല്‍ബങ്ങളുടെ പിന്നാലെയാണ്.

പ്രേക്ഷകര്‍ക്കിടയില്‍ ലൈവ് ആയി നില്‍ക്കുക, ജനപ്രീതിയും സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സും വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ ആല്‍ബങ്ങളിലേയ്ക്ക് തിരിയുന്നതെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.

ഈ ആല്‍ബങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മലയാള ചലച്ചിത്ര സംവിധായകനായ ഒമര്‍ ലുലുവും ഈ കൊവിഡ് കാലത്ത് മാത്രം അഞ്ച് ആല്‍ബങ്ങള്‍ ആണ് ചെയ്തിരിക്കുന്നത്. അതില്‍ അഞ്ചാമത്തെ ആല്‍ബമാണ് ഈദ് പ്രമാണിച്ച് റിലീസ് ചെയ്തിരിക്കുന്നത്.

യുവാക്കളെ ലക്ഷ്യം വെച്ചുള്ള ഒമര്‍ ലുലുവിന്റെ ആല്‍ബങ്ങള്‍ എല്ലാം തന്നെ നിരവധി പേരാണ് കണ്ടിരിക്കുന്നത്. ജുബൈര്‍ മുഹമ്മദിന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഒമര്‍ ലുലുവിന്റെ പുതിയ ആല്‍ബം ‘മനസ്സിന്റെ ഉള്ളില്‍’ നവാഗതനായ അബ്ഷര്‍ ആഷിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ദമ്പതികളായ ഫാറൂഖ് ഖാന്‍, ഹിബ ഫാറൂഖ് എന്നിവരാണ് പുതിയ ആല്‍ബത്തിലെ അഭിനേതാക്കള്‍. ‘ഒമര്‍ ലുലു എന്റര്‍ടെയിന്‍മെന്റ്‌സ്’ എന്ന യുട്യൂബ് ചാനലിലൂടെയാണ് പുതിയ ആല്‍ബം പുറത്തിറക്കിയത്. ടി.കെ. കുട്ടിയാലി ആണ് ആല്‍ബത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം, എഡിറ്റിംഗ്: മുസമ്മില്‍ മൂസ, കാസ്റ്റിംഗ് ഡയറക്ഷന്‍: വിശാഖ് പി.വി, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: റോമാരിയോ പോള്‍സണ്‍, പരീക്കുട്ടി പെരുമ്പാവൂര്‍ എന്നിവരാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Omar Lulu new album released

Latest Stories

We use cookies to give you the best possible experience. Learn more