| Monday, 24th February 2020, 7:42 pm

ഒമര്‍ ലുലുവും ഡെന്നീസ് ജോസഫും ഒന്നിക്കുന്നു; ഒരുങ്ങുന്നത് മമ്മൂട്ടി ചിത്രമോ ? സാധ്യതകള്‍ ഇങ്ങനെ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഒരിടവേളക്ക് ശേഷം ഡെന്നീസ് ജോസഫ് വീണ്ടും മലയാള സിനിമയിലേക്ക് തിരികെ വരികയാണ്. നിരവധി ഊഹാപോഹങ്ങള്‍ക്കിടയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് വേണ്ടിയായിരിക്കും ഡെന്നീസ് മടങ്ങി വരവില്‍ ആദ്യമായി കഥയെഴുതുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഒമര്‍ ലുലു തന്നെയാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. ഒരു കഥയെഴുതിത്തരാന്‍ ഡെന്നീസ് ജോസഫ് സമ്മതിച്ചെന്നാണ് ഒമര്‍ ഇരുവരുമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞത്.

ഇതിന് പിന്നാലെ മറ്റൊരു ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. ഡെന്നീസ് ജോസഫും ഒമര്‍ ലുലുവും ഒന്നിക്കുന്നത് ഒരു മമ്മൂട്ടി ചിത്രത്തിനാണോ എന്നതാണ് അത്.

നേരത്തെ മമ്മൂട്ടിയെ നായകനാക്കി ഒമര്‍ ലുലു ചിത്രം വരുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മമ്മൂട്ടിയെവെച്ച് നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ആളാണ് ഡെന്നീസ് ജോസഫ്. മമ്മൂട്ടി മെഗാസ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ന്ന ന്യൂഡല്‍ഹി അടക്കം നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഡെന്നീസിന്റെ തൂലികയില്‍ നിന്ന് പിറന്നിരുന്നു.

ഇത് കൊണ്ടൂം കൂടിയാണ് അണിയറയില്‍ ഒമര്‍ ലുലു ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തിന് വേണ്ടിയായിരിക്കും ഡെന്നീസിന്റെ തിരക്കഥ ഒരുങ്ങുന്നതെന്ന പ്രചാരണം ശക്തമായത്.

എന്തായാലും ചിത്രത്തിനെ കുറിച്ചുള്ള മറ്റുകാര്യങ്ങള്‍ ഒന്നും ഇരുവരും പുറത്തുവിട്ടിട്ടില്ല. ദമാക്കയാണ് ഒമര്‍ലുലുവിന്റെതായി തിയേറ്ററുകളില്‍ ഒടുവില്‍ എത്തിയ ചിത്രം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more