|

മൊബൈല്‍ സേവനം പുനരാരംഭിച്ച് ഒരു ദിവസത്തിന് ശേഷം സമൂഹ്യ മാധ്യമങ്ങളില്‍ ഒമര്‍ അബ്ദുള്ളയുടെ ആദ്യ ചിത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ മൊബൈല്‍ സേവനം പുനരാരംഭിച്ച് ഒരു ദിവസത്തിന് ശേഷം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ ആദ്യ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഒമര്‍ അബ്ദുള്ളയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ട്വിറ്ററിലും വാട്‌സ് ആപ്പിലും പ്രചരിക്കുന്നത്.

നാഷണല്‍ കോണ്‍ഫറന്‍സ് പ്രതിനിധി സംഘം ശ്രീനഗറില്‍ വെച്ചാണ് ചിത്രം എടുത്തതെന്നാണ് റിപ്പോര്‍ട്ട്. നരച്ച താടിയും നീളം കുറഞ്ഞ മുടിയുമായി തടങ്കലില്‍ കഴിയുന്നതിന് മുമ്പുള്ളതിനേക്കാള്‍ തികച്ചും വ്യത്യസ്തനായാണ് പ്രത്യക്ഷപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിരവധി മാധ്യമ പ്രവര്‍ത്തകര്‍ ചിത്രം പങ്കുവെച്ചിട്ടുണ്ട്. തടങ്കലില്‍ നിന്നും മോചിതനാകുന്നത് വരെ താടി വടിക്കില്ലെന്ന് ഒമര്‍ അബ്ദുള്ള പ്രഖ്യാപിച്ചതായി റിപ്പേര്‍ട്ടുകള്‍ വന്നിരുന്നു.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഒമര്‍ അബ്ദുള്ളക്കൊപ്പം പിതാവ് ഫറൂഖ് അബ്ദുള്ളയെയും മെഹ്ബൂബ മുഫ്ത്തിയേയും അറസ്റ്റ് ചെയ്തിരുന്നു.

ജമ്മുകശ്മീരിലെ എല്ലാ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഫോണുകളും ഇന്ന് മുതല്‍ സേവനം പുനരാരംഭിച്ചത്. 71 ദിവസങ്ങള്‍ക്ക് ശേഷമാണ് പോസ്റ്റ്‌പെയ്ഡ് മൊബൈലുകള്‍ക്കുള്ള വിലക്ക് മാറ്റുന്നത്. എന്നാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്‌ല നിരോധനം തുടരും. വിവിധ സുരക്ഷ വിലയിരുത്തലുകള്‍ക്ക് ഒടുവിലാണ് പോസ്റ്റ് പെയ്ഡ് മൊബൈലുകള്‍ക്കുള്ള സേവന വിലക്ക് എടുത്ത് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories