ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബുഡ്ഗാം മണ്ഡലത്തില്‍ 18485 വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുല്ല. സീറ്റില്‍ പി.ഡി.പി സ്ഥാനാര്‍ത്ഥി ആഗ സയ്യിദ് മുന്‍താസിര്‍ മെഹ്ദിക്കെതിരെയാണ് ഒമര്‍ അബ്ദുല്ല വിജയിച്ചത്.
നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി മികച്ച ഭൂരിപക്ഷം നേടി വിജയിച്ചാല്‍ ഒമര്‍ അബ്ദുല്ലയെ മുഖ്യമന്ത്രിയാക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുല്ല നേരത്തെ പറഞ്ഞിരുന്നു.
വോട്ടെണ്ണല്‍ നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യം 47 സീറ്റിന് മുന്നിലും ബി.ജെ.പി 29 സീറ്റിന് പിന്നിലുമാണ്. നിലവില്‍ പി.ഡി.പിക്ക് നാല് സീറ്റും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഏഴ് പേരുമാണ് ലീഡ് നിലയില്‍ ഉള്ളത്.
നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളില്‍ 35 പേര്‍ വിജയിക്കുകയും ആര്‍ പേര്‍ ലീഡ് നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. ബി.ജെ.പി 20 സീറ്റിലാണ് നിലവില്‍ വിജയിച്ചിട്ടുള്ളത്. ഒമ്പത് സീറ്റില്‍ ബി.ജെ.പി ലീഡ് നിലനിര്‍ത്തുന്നുണ്ട്. നിലവിലെ കണക്കനുസരിച്ച് മികച്ച വിജയം തന്നെ നാഷണല്‍- കോണ്‍ഫറന്‍സ് സഖ്യത്തിന് ലഭിക്കാനാണ് സാധ്യത.
Content Highlight: OMAR ABDULLAH WON IN JAMMU KASHMIR ELECTION