| Friday, 7th February 2020, 8:00 am

ഒമര്‍ അബ്ദുള്ളക്കും മെഹ്ബൂബ മുഫ്തിക്കുമെതിരെ പൊതുസുരക്ഷാ വകുപ്പുകള്‍ ചുമത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒമര്‍ അബ്ദുള്ളക്കും മെഹ്ബൂബ മുഫ്തിക്കുമെതിരെ പൊതുസുരക്ഷാ വകുപ്പുകള്‍ ചുമത്തികശ്മീര്‍: ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ആറ് മാസങ്ങള്‍ പിന്നിടുകയാണ് ഇന്നലെ. ഇതിന് പിന്നാലെ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവരുടെ മേല്‍ പൊതുസുരക്ഷാ നിയമം ചുമത്തി. വിചാരണ കൂടാതെ ആരെയും മൂന്ന് മാസം വരെ കസ്റ്റഡിയില്‍ വയ്ക്കാന്‍ പൊലീസിന് അനുമതി നല്‍കുന്നതാണ് പൊതുസുരക്ഷാ നിയമം.

നേരത്തെ ഒമര്‍ അബ്ദുള്ളയുടെ പിതാവും കശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഫറൂഖ് അബ്ദുള്ളക്ക് നേരേയും പൊതുസുരക്ഷാ നിയമം ചുമത്തിയിരുന്നു.

നാഷണല്‍ കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി അലി മുഹമ്മദ് സാഗര്‍, പി.ഡി.പി നേതാവ് സര്‍തജ്മദ്‌നി എന്നിവര്‍ക്കെതിരേയും പി.എസ്.എ ചുമത്തിയിരുന്നു. ഷാഫൈസലിനെതിരേയും നിയമം ചുമത്തിയിരുന്നു.

മെഹ്ബൂബ മുഫ്തിക്കെതിരെ പി.എസ്.എ ചുമത്തിയ കാര്യം മകള്‍ ഇല്‍ത്തിജ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more