മസ്‌കത്ത്: ഒമാനില്‍ താമസിക്കുന്ന വിദേശികള്‍ തങ്ങളുടെ രാജ്യങ്ങളിലേക്ക് അയക്കുന്ന പണത്തിന്മേല്‍ മാനവ വിഭവശേഷി മന്ത്രാലയം നിരീക്ഷണമേര്‍പ്പെടുത്തും. രാജ്യത്തെ സെന്‍ട്രല്‍ ബാങ്കിന്റെ സഹകരണത്തോടെ പ്രത്യേക സമതി പ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അനധികൃത പണമിടപാടുകള്‍ നടത്തുന്നവര്‍ കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വേണ്ടത്ര രേഖകളില്ലാതെ ഒമാനില്‍ താമസിച്ചുവരുന്ന, വിദേശികളുടെ പണമിടപാടുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിരീക്ഷണം. വിസയും മറ്റ് രേഖകളുമില്ലാതെ തൊഴില്‍ നിയമം ലംഘിച്ചു് ഒമാനില്‍ തങ്ങുന്ന വിദേശികള്‍, തങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാധുവായ രേഖകള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് നടപടി. ഇത്തരം പണമിടപാടുകള്‍ നിയമ വിരുദ്ധമായി മാത്രമേ കണക്കാക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട് .