പ്രവാസികള്‍ക്ക് തിരിച്ചടി; ഒമാനില്‍ 11 തസ്തികകള്‍ കൂടി സ്വദേശിവത്ക്കരിക്കുന്നു
Pravasi
പ്രവാസികള്‍ക്ക് തിരിച്ചടി; ഒമാനില്‍ 11 തസ്തികകള്‍ കൂടി സ്വദേശിവത്ക്കരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th July 2020, 2:21 pm

മസ്‌കറ്റ്: പ്രവാസികളെ പ്രതിസന്ധിയിലാക്കി ഒമാന്റെ പുതിയ തീരുമാനം. രാജ്യത്തെ പതിനൊന്ന് തസ്തികകള്‍ കൂടി സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം തീരുമാനിച്ചു.

ഒമാനില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് 11 തസ്തികകള്‍ കൂടി സ്വദേശിവത്കരിക്കാന്‍ ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം തീരുമാനിച്ചത്.

മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം 182/ 2020 അനുസരിച്ച് താഴെ പറയുന്ന തസ്തികകളാണ് ഒമാന്‍ സ്വദേശികള്‍ക്ക് മാത്രമായി നീക്കി വെച്ചിരിക്കുന്നത്.

സാമൂഹ്യ ശാസ്ത്ര വിദഗ്ദ്ധന്‍, സൈക്കോളജിസ്റ്റ്, സോഷ്യല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ്,
സോഷ്യല്‍ സ്‌പെഷ്യലിസ്റ്റ്, പൊതു സാമൂഹിക പ്രവര്‍ത്തകന്‍, വിദ്യാര്‍ത്ഥി പ്രവര്‍ത്തന വിദഗ്ധന്‍
,സോഷ്യല്‍ റിസര്‍ച്ച് ടെക്‌നീഷ്യന്‍,സോഷ്യല്‍ സര്‍വീസ് ടെക്‌നീഷ്യന്‍, അസിസ്റ്റന്റ് സോഷ്യല്‍ സര്‍വീസ് ടെക്‌നീഷ്യന്‍, സോഷ്യല്‍ ഗൈഡ്, ഹോസ്റ്റല്‍ സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളാണ് ഒമാന്‍ സ്വദേശികള്‍ക്കായി മാത്രം നീക്കിവെക്കുന്നത്.

നിലവില്‍ ഈ തസ്തികകളില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ വിസാ കാലാവധി പൂര്‍ത്തിയാകുന്നതുവരെ തുടരുവാന്‍ സാധിക്കും. പിന്നീട് വിസ പുതുക്കാന്‍ കഴിയുകയില്ലെന്ന് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ