| Sunday, 18th December 2016, 8:53 am

മതംമാറിയില്ലെങ്കില്‍ ഷാരൂഖിനെയും ആമിറിനെയും സെയ്ഫിനെയും തട്ടിക്കൊണ്ടുപോയി ഹിന്ദുവാക്കും: ഭീഷണിയുമായി സ്വാമി ഓം

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഇവര്‍ മതംമാറാന്‍ തയ്യാറായില്ലെങ്കില്‍ അവരെ തട്ടിക്കൊണ്ടുപോയി ഹിന്ദുവാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട് സ്വാമി. സ്വാമി ഓം ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.


ന്യൂദല്‍ഹി: ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍ എന്നിവരോട് മതംമാറാന്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിഗ് ബോസ് 10 മത്സരത്തിലൂടെ ശ്രദ്ധേയനായ സ്വാമി ഓം.

ഇവര്‍ മതംമാറാന്‍ തയ്യാറായില്ലെങ്കില്‍ അവരെ തട്ടിക്കൊണ്ടുപോയി ഹിന്ദുവാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട് സ്വാമി. സ്വാമി ഓം ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.


Also Read:ബി.ജെ.പി എം.പി പ്രീതം മുണ്ടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സഹകരണ ബാങ്കില്‍ നിന്ന് 10.2 കോടിരൂപ പിടിച്ചു


മൂവരും വിവാഹം കഴിച്ചിരിക്കുന്നത് ഹിന്ദു യുവതികളെയാണ്. അത് കൊണ്ട് തന്നെ നിര്‍ബന്ധമായും ഇവര്‍ ഹിന്ദു മതത്തിലേക്ക് മാറേണ്ടതുണ്ടെന്നാണ് സ്വാമി പറയുന്നത്.

“ഹിന്ദു പെണ്‍കുട്ടികളെ വിവാഹം കഴിച്ച ഷാരൂഖിനോടും ആമിറിനോടും സെയ്ഫിനോടും ഞാന്‍ ഹിന്ദുമതത്തിലേക്കു മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ ഞാനവരെ തട്ടിക്കൊണ്ടുപോയി ബലപ്രയോഗത്തിലൂടെ ഹിന്ദുവാക്കും.” എന്നാണ് സ്വാമി പറയുന്നത്.


Don”t Miss:കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ക്ക് തിരിച്ചടി: നോട്ടുനിരോധനത്തിന് പൊതുജനങ്ങളുടെ പിന്തുണയില്ല, ചെറുകിട വ്യവസായങ്ങളെ തകര്‍ത്തെന്നും ആര്‍.എസ്.എസ് സര്‍വ്വേ


കരീന സെയ്ഫിനെ വിവാഹം കഴിച്ചത് പണത്തിനുവേണ്ടിയാണെന്നും വീഡിയോയില്‍ സ്വാമി പറയുന്നുണ്ട്. കരീന  ലൗജിഹാദിന് ഇരയായതാണെന്നാണ് സ്വാമിയുടെ കണ്ടെത്തല്‍.

രസകരമായ മറ്റൊരു “വെളിപ്പെടുത്തല്‍” കൂടി നടത്തുന്നുണ്ട് സ്വാമി. അത് ഷാരൂഖ് സൂപ്പര്‍താരമായതിനെക്കുറിച്ചാണ്. ഷാരൂഖിന്റെ മാതാവ് തന്റെ ഭക്തയായിരുന്നെന്നും അതുകൊണ്ടാണ് ഷാരൂഖ് സൂപ്പര്‍താരമായതെന്നുമാണ് സ്വാമിയുടെ “വെളിപ്പെടുത്തല്‍”. ഗൗരി ഷാരൂഖിനെ വിവാഹം കഴിച്ചത് പണത്തിനുവേണ്ടിയാണെന്നും അദ്ദേഹം പറയുന്നുണ്ട്.

We use cookies to give you the best possible experience. Learn more