| Wednesday, 18th July 2012, 11:56 am

മാധ്യമപ്രവര്‍ത്തകരെ ഓംപുരി അപമാനിച്ചതായി ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ബോളിവുഡ് താരം ഓംപുരി മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചതായി ആരോപണം. 2011ല്‍ അണ്ണ ഹസാരെയുടെ നിരാഹാരവേദിയില്‍ താന്‍ നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്‌തെന്ന് പറഞ്ഞാണ് ഓംപുരി ക്രുധനായത്. []

ഹസാരെയെയും അദ്ദേഹത്തിന്റെ സമരത്തെയും കുറിച്ച് താന്‍ നടത്തിയ പ്രതികരണം മോശമായ രീതിയിലാണ് മാധ്യമങ്ങള്‍ അവതരിപ്പിച്ചതെന്ന് ഓംപുരി കുറ്റപ്പെടുത്തി.  കംബക്ത്”  (വിഷമമുണ്ടാക്കിയെന്ന് സൂചിപ്പിക്കുന്ന ഉറുദു പദം)  എന്ന വാക്കുപയോഗിച്ചാണ് ഓംപുരി മാധ്യമപ്രവര്‍ത്തകരെ വിശേഷിപ്പിച്ചത്.

രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റി ഫൈനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പിങ്ക് സിറ്റി പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓംപുരിയുടെ പ്രസ്താവന മോശമായെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് മാപ്പു പറയണമെന്നും പിങ്ക് സിറ്റി പ്രസ് ക്ലബ് കിഷോര്‍ ശര്‍മ പറഞ്ഞു.

2011ല്‍ ഹസാരെയുടെ നിരാഹാര സമരവേദയില്‍ രാഷ്ട്രീയ പ്രവര്‍ത്തകരെയും എം.പിമാരെയും മോശമായ ഭാഷയില്‍ ഓംപുരി വിമര്‍ശിച്ചത് വിവാദമായിരുന്നു. പ്രശ്‌നം വിവാദമായതിനെ തുടര്‍ന്ന് ഓംപുരി മാപ്പു പറഞ്ഞ് തടിയൂരുകയായിരുന്നു.

We use cookies to give you the best possible experience. Learn more