| Tuesday, 10th January 2017, 7:16 pm

ഓം പുരിയുടെ മരണകാരണം തലക്കേറ്റ മുറിവെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്


തലയില്‍ നാലു സെന്റീമീറ്റര്‍ ആഴത്തിലുള്ള മുറിവാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇതുണ്ടായ സാഹചര്യം വ്യക്തമല്ലെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. മുംബൈ പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ന്യൂദല്‍ഹി: പ്രശസ്ത സിനിമാ താരം ഓം പുരി മരിച്ചത് തലയ്‌ക്കേറ്റ മുറിവ് കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. നേരത്തെ ഹൃദായാഘാതത്തെതുടര്‍ന്നാണ് താരം മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.


Also read അറിഞ്ഞോ ??? ഹോസൂട്ടന്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടു ട്ടോ. . .


ജനുവരി ആറിനു പുലര്‍ച്ചെയായിരുന്നു ഓം പുരിയെ മരിച്ച രീതിയില്‍ കാണപ്പെട്ടത്. അന്ധേരിയിലെ വീട്ടില്‍ വെച്ചായിരുന്നു ഓംപുരിയുടെ മരണം. തലയില്‍ ഉണ്ടായിരുന്ന പരിക്ക് അന്നു തന്നെ പൊലീസ് ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും വീഴ്ചയില്‍ സംഭവിച്ചതാകാം എന്ന നിഗമനത്തിലായിരുന്നു.

ഓം പുരിയുടെ ഡ്രൈവര്‍ ആയിരുന്നു അദ്ധേഹത്തെ അവസാനമായി കണ്ടിട്ടുണ്ടായിരുന്നത്. ഓം പുരി മദ്യപിച്ചിരുന്നതായും, മകന്‍ ഇഷാനെ കാണാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ അതിന് സാധിച്ചിരുന്നില്ലെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

തലയില്‍ നാലു സെന്റീമീറ്റര്‍ ആഴത്തിലുള്ള മുറിവാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇതുണ്ടായ സാഹചര്യം വ്യക്തമല്ലെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. മുംബൈ പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണമെന്നാണ് ഓംപുരിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more