ചാനല്‍ ചര്‍ച്ചയ്ക്കിടെ സൈന്യത്തെ അപമാനിച്ച് സംസാരിച്ചുവെന്ന പരാതിയില്‍ ബോളിവുഡ് നടന്‍ ഓംപുരിക്കെതിരെ മുംബൈ അന്ധേരി പോലീസ് കേസെടുത്തു.
മുംബൈ: ചാനല്‍ ചര്‍ച്ചയ്ക്കിടെ സൈന്യത്തെ അപമാനിച്ച് സംസാരിച്ചുവെന്ന പരാതിയില്‍ ബോളിവുഡ് നടന്‍ ഓംപുരിക്കെതിരെ മുംബൈ അന്ധേരി പോലീസ് കേസെടുത്തു.
തിങ്കളാഴ്ച ഒരു ചാനല്‍ ചര്‍ച്ചക്കിടെ അവതാരകന്‍ ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെ പറ്റി ഓംപുരിയോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയായി അദ്ദേഹം പറഞ്ഞത് തന്റെ പിതാവും ഒരു സൈനികനായിരുന്നുവെന്നും ആരെയും സൈന്യത്തില്‍ ചേരാന്‍ നമ്മള്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നുമായിരുന്നു.
സൈനികരെ കുറിച്ച് അഭിമാനമുണ്ടെന്നും ഇസ്രായേലും പലസ്തീനും പോലെ ഇന്ത്യയെയും പാകിസ്ഥാനെയും മാറ്റേണ്ടതുണ്ടോയെന്നും അദ്ദേഹം ചര്‍ച്ചയില്‍ ചോദിച്ചിരുന്നു.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് കലാകാരന്മാര്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തേണ്ടതുണ്ടോയെന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഓംപുരി. ഇന്ത്യയിലുള്ള പാക് കലാകാരന്മാരുടെ യാത്രരേഖകള്‍ സര്‍ക്കാര്‍ റദ്ദ് ചെയ്യട്ടെയെന്നും ഓംപുരി പറഞ്ഞിരുന്നു.
വിഭജനം ഇരു രാഷ്ട്രങ്ങള്‍ തമ്മിലല്ലെന്നും കുടുംബങ്ങള്‍ തമ്മിലാണെന്നും ഓംപുരി പറഞ്ഞിരുന്നു.