| Wednesday, 11th April 2018, 10:14 am

കോമണ്‍വെല്‍ത്ത്; ഷൂട്ടിംഗില്‍ ഇന്ത്യയുടെ ഓംപ്രകാശ് മിതര്‍വാളിന് വെങ്കലം: ബോക്‌സിംഗില്‍ മെഡല്‍പ്രതീക്ഷയുമായി മേരി കോം ഫൈനലില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനവുമായി കുതിക്കുകയാണ്. ഇപ്പോള്‍ ഷൂട്ടിങ് റേഞ്ചില്‍ ഇന്ത്യന്‍ മെഡല്‍ പട്ടികയില്‍ ഒരു വെങ്കലം കൂടി നേടിയിരിക്കയാണ്.

പുരുഷന്മാരുടെ അഞ്ചു മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യന്‍ താരം ഓം പ്രകാശ് മിതര്‍വാളാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. 201.1 സ്‌കോറാണ് ഈ വിഭാഗത്തില്‍ മിതര്‍വാള്‍ നേടിയത്.

അതേസമയം 227.2 പുതിയ റെക്കോര്‍ഡോടെ ഓസ്‌ട്രേലിയയുടെ ഡാനിയല്‍ റെപാചോലി സ്വര്‍ണം നേടി. കഴിഞ്ഞ ദിവസം 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലം നേടിയിരുന്നു. ഈയിനത്തില്‍ 235.1 പോയിന്റുമായി ഗെയിംസ് റെക്കോര്‍ഡോടെ ഇന്ത്യയുടെ ജിതു റായിക്കായിരുന്നു സ്വര്‍ണം.


ALSO READ:റോമന്‍ പടയോട്ടത്തില്‍ ബാഴ്‌സ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്; എതിരില്ലാത്ത മൂന്നു ഗോളിനു ബാഴ്‌സലോണയെ തകര്‍ത്ത് റോമ; ഗോളുകള്‍ കാണാം


ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ നല്‍കികൊണ്ട് ബോക്‌സിംഗില്‍ ഇന്ത്യന്‍ താരം മേരി കോം ഫൈനലിലെത്തിയിരിക്കയാണ്. വനിതകളുടെ 48 കിലോഗ്രാം ബോക്‌സിംഗിലാണ് മേരികോം ഫൈനലിലേക്ക് കടന്നത്.

സെമിയില്‍ ശ്രീലങ്കയുടെ അനുഷ ദില്‍റൂഷിയെ തോല്‍പ്പിച്ചാണ് മേരികോം ഫൈനലിലേക്ക് കടന്നത്.
ഇതോടെ ബോക്‌സിംഗയിനത്തില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ്ണമോ വെള്ളിയോ ഉറപ്പിക്കാന്‍ കഴിയും.

നിലവില്‍ 11 സ്വര്‍ണ്ണവും നാല് വെള്ളിയും ഏഴുവെങ്കലവുമായി മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ.

We use cookies to give you the best possible experience. Learn more