| Thursday, 6th May 2021, 12:07 pm

ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ കൊലപാതക കേസില്‍ ഒളിവില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ കൊലപാതക കേസില്‍ ഒളിവില്‍. 23 വയസ്സുകാരനായ മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതക കേസിലാണ് സുശീല്‍ കുമാറിനെതിരെ അന്വേഷണം നടക്കുന്നത്. സുശീല്‍ കുമാറിന്റെ
വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ലെന്ന് ദല്‍ഹി പൊലീസ് പറഞ്ഞു.

ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സ്റ്റേഡിയത്തിലെ പാര്‍ക്കിംഗ് ഏരിയയില്‍ സുശീല്‍ കുമാര്‍, അജയ്, പ്രിന്‍സ്, സോനു, സാഗര്‍, അമിത് തുടങ്ങിയവര്‍ തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് പറയുന്നു.

പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പാര്‍ക്കിംഗ് ഏരിയയില്‍ അഞ്ച് കാറുകള്‍ കണ്ടെത്തിയെങ്കിലും അകത്ത് ആരും ഉണ്ടായിരുന്നില്ലെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സംഘര്‍ഷ സ്ഥലത്ത് നിന്ന് ഒരു തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇന്ത്യക്ക് വേണ്ടി രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ താരമാണ് സുശീല്‍ കുമാര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights : Olympic medalist Sushil Kumar absconds in murder case

We use cookies to give you the best possible experience. Learn more