ചരിത്രത്തിലാദ്യം, 99 വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; യൂറോപ്പ് കീഴടക്കി ഗ്രീക്ക് പടക്കുതിരകൾ
Football
ചരിത്രത്തിലാദ്യം, 99 വർഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; യൂറോപ്പ് കീഴടക്കി ഗ്രീക്ക് പടക്കുതിരകൾ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th May 2024, 8:21 am

2023-24 യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കിരീടം സ്വന്തമാക്കി ഒളിമ്പിയാക്കോസ്. ഫൈനലില്‍ ഫ്‌ളോറിന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കൊണ്ടാണ് ഒളിമ്പിയാക്കോസ് കിരീടം ചൂടിയത്.

ഈ കിരീടനേട്ടത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടവും ഒളിമ്പിയാക്കോസ് സ്വന്തമാക്കി. ഒരു ഗ്രീക്ക് ക്ലബ്ബ് നേടുന്ന ആദ്യത്തെ യൂറോപ്യന്‍ ട്രോഫി എന്ന നേട്ടമാണ് ഒളിമ്പിയാക്കോസ് സ്വന്തമാക്കിയത്.

ഒപ്പാപ് റീന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു ഇരു ടീമുകളും അണിനിരന്നത്.

മത്സരത്തിന്റെ നിശ്ചിത സമയത്തില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ ടൈമിലേക്ക് നീങ്ങിയ മത്സരത്തില്‍ 116 മിനിട്ടില്‍ അയ്യൂബ് എല്‍ കാബിയാണ് ഒളിമ്പിയാക്കോസിന്റെ വിജയഗോള്‍ നേടിയത്. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും ഒരു ഫസ്റ്റ് ഹെഡര്‍ ടെച്ചിലൂടെ താരം ഗോള്‍ നേടുകയായിരുന്നു.

മത്സത്തിന്റെ സര്‍വ മേഖലയിലും ഫ്‌ളോറിന്റീന ആയിരുന്നു മുന്നിട്ടു നിന്നിരുന്നത്. 54 ശതമാനവും ബോള്‍ പൊസഷന്‍ ഫ്‌ളോറിന്റീനയുടെ അടുത്തായിരുന്നു. 17 ഷോട്ടുകളാണ് ഗ്രീക്ക് ക്ലബ്ബിന്റെ പോസ്റ്റിലേക്ക് ഫ്‌ളോറിന്റീന ഉതിര്‍ത്തത്. ഇതില്‍ നാലെണ്ണവും ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് ആറ് ഷോട്ടുകള്‍ എതിര്‍ പോസ്റ്റിലേക്ക് ഒളിമ്പിയാക്കോസ് എതിര്‍ത്തപ്പോള്‍ നാലെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു.

Content Highlight: Olympiacos FC Won UEFA Europa League