ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജനുവരി 25നാണ് ആവേശകരമായ പരമ്പരക്ക് തുടക്കം കുറിക്കുന്നത്.
മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയെ നേരിടുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് പേസര്‍ ഒല്ലി റോബിന്‍സണ്‍.
‘ക്രിക്കറ്റില്‍ മികച്ച കളിക്കാരന്‍ നേരിടുക എന്നത് എപ്പോഴും എന്റെ ഒരു ആഗ്രഹമാണ്. അവരുടെ വിക്കറ്റുകള്‍ നേടാനാണ് ഞാന്‍ ലക്ഷ്യമിടുക. ഇന്ത്യന്‍ ബാറ്റര്‍ ബാറ്റര്‍ കോഹ്ലി ഈ വിഭാഗത്തില്‍ പെടും. അദ്ദേഹം മികച്ച ഒരു താരമാണ്. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഇന്ത്യയില്‍ നടക്കുന്ന മത്സരത്തില്‍ കൃത്യമായി ആധിപത്യം പുലര്‍ത്താന്‍ കോഹ്ലിക്ക് സാധിക്കും. അതിനാല്‍ ആ പോരാട്ടങ്ങള്‍ നേരിടാന്‍ ഞാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്,’ ഒല്ലി റോബിന്‍സണ്‍ പറഞ്ഞു.
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയോടുള്ള ആരാധനയെക്കുറിച്ചും റോബിന്‍സണ്‍ പങ്കുവെച്ചു.
‘ഇന്ത്യന്‍ ബൗളിങ് നിരയിലെ മുന്‍നിരയിലുള്ള ഒരു താരമാണ് മുഹമ്മദ് ഷമി. അദ്ദേഹത്തിന്റെ സ്‌ട്രൈറ്റ് സീം ടെക്‌നിക് വളരെ മികച്ചതാണ്,’ റോബിന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനായി 2021ല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ച ഒല്ലി റോബിന്‍സണ്‍ 19 ടെസ്റ്റ് മത്സരങ്ങളില്‍ 36 ഇന്നിങ്ങ്‌സുകളില്‍ നിന്നും 75 വിക്കറ്റുകള്‍ ആണ് നേടിയിട്ടുള്ളത്. 2.72 ആണ് താരത്തിന്റെ ഇക്കോണമി.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലെ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യസ്വസി ജയ്സ്വാള്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), അവേഷ് ഖാന്‍.
ഇംഗ്ലണ്ട് സ്‌ക്വാഡ്
ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, രെഹന്‍ അഹമ്മദ്, ജോണി ബെയര്‍സ്റ്റോ, ബെന്‍ ഫോക്‌സ്, ഒല്ലി പോപ്പ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഗസ് അറ്റ്കിന്‍സണ്‍, ഷോയിബ് ബഷീര്‍, ടോം ഹാര്‍ട്ലി, ജാക്ക് ലീച്ച്, ഒല്ലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്.
Content Highlight: Ollie Robinson talks abouit facing virat kohli.