ഇവന്‍ ഇംഗ്ലണ്ടിന്റെ യോദ്ധാവ്, ഗോദയില്‍ 148ന് നോട്ട് ഔട്ട്
Sports News
ഇവന്‍ ഇംഗ്ലണ്ടിന്റെ യോദ്ധാവ്, ഗോദയില്‍ 148ന് നോട്ട് ഔട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th January 2024, 5:30 pm

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ 190 റണ്‍സിന്റെ ലീഡിലായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 77 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സ് നേടി ബാറ്റിങ് തുടരുകയാണ്. നിലവില്‍ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഉയര്‍ത്തിയ 436 റണ്‍സിനു മുകളില്‍ 126 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് കണ്ടെത്തിയത്.

ഓപ്പണിങ് ഇറങ്ങി 31 റണ്‍സ് നേടിയ സാക്ക് ക്രോളിയെ ആര്‍. അശ്വിന്‍ പുറത്താക്കിയതോടെയാണ് ആദ്യ വിക്കറ്റ് ഇന്ത്യ നേടുന്നത്. പിന്നീട് 47 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റിനെയും രണ്ടു റണ്‍സ് നേടിയ ജോ റൂട്ടിനെയും പേസ് ബൗളര്‍ ജസ്പ്രീത് ബുംറ പുറത്താക്കിയതോടെ പോപ് പിടിച്ചു നില്‍ക്കുകയായിരുന്നു.

ഒല്ലി പോപ്പിന്റെ സെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്. നിലവില്‍ 208 പന്ത് നേരിട്ട് 17 ബൗണ്ടറിയടക്കം 148 റണ്‍സാണ് താരം നേടിയത്. 71.12 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ആണ് താരം ബാറ്റ് വീശി ക്രീസില്‍ തുടരുന്നത്. 150 റണ്‍സ് തികക്കാന്‍ ഇനി രണ്ട് റണ്‍സ് മാത്രമാണ് പോപ്പിന് ആവിശ്യം.

മദ്യനിരയില്‍ ഇറങ്ങി 10 റണ്‍സ് നേടിയ ജോണി ബെയര്‍‌സ്റ്റോയെ ജഡേജ പറഞ്ഞയച്ചതോടെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ ആറ് റണ്‍സിന് അശ്വിനും പുറത്താക്കി. വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന് പുറത്താക്കി അക്‌സര്‍ പട്ടേലും അക്കൗണ്ട് തുറന്നു.

നിര്‍ണായകഘട്ടത്തില്‍ ഇംഗ്ലണ്ടിന്റെ രക്ഷകനായി മാറുകയായിരുന്നു പോപ്. ആറാം വിക്കറ്റില്‍ രഹാന്‍ അഹമ്മദുമായി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയാണ് പോപ്പ്. 31 പന്തില്‍ രണ്ട് ബൗണ്ടറികളടക്കം 16 റണ്‍സാണ് രഹാന്‍ നേടിയത്.

 

 

Content Highlight: Ollie Pope has done well against India