ഖത്തർ വേൾഡ് കപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ഫ്രഞ്ച് സൂപ്പർതാരം കരിം ബെൻസെമയെ പരിക്ക് പിടികൂടുന്നത്. താരം ലോകകപ്പിനുണ്ടാകില്ലെന്ന വാർത്ത ആരാധകരിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്.
പോൾ പോഗ്ബയും കാന്റെയും ലോകകപ്പിനുണ്ടാകില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബെൻസെമയുടെ അപ്രതീക്ഷിത പരിക്ക്. തുടർന്ന് വലിയ ആശങ്കയിലായിരുന്നു ആരാധകർ.
WORLD CUP WINNER
UCL WINNER
SERIE A WINNER
LIGUE 1 WINNER
UEL WINNER
4 x FA CUP WINNER
PUSKAS WINNER
എന്നാൽ ബെൻസെമക്ക് ഒത്ത പകരക്കാരനയാണ് കോച്ച് ദെഷാംസ് ഫ്രഞ്ച് ടീമിന്റെ ആദ്യ ഇലവനിൽ ഇറക്കിയത്. ഒലിവർ ജിറൂദാണ് ഫ്രാൻസ് ടീമിൽ ഇടം പിടിച്ച സൂപ്പർതാരം. ഓസ്ട്രേലിയയുമായി നടന്ന മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഓസ്‌ട്രേലിയയെ ഫ്രാൻസ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കിയപ്പോൾ രണ്ടു ഗോളുകളാണ് താരം നേടിയത്.
ഇന്നലെ നേടിയ ഇരട്ട ഗോളോടെ ഒലിവിയർ ജിറൂദ് തിയറി ഒൻ റിക്കൊപ്പം ഫ്രാൻസിന്റെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോററായി. 2011ൽ ഫ്രാൻസിൽ അരങ്ങേറ്റം കുറിച്ച 36കാരനായ താരം 51 അന്താരാഷ്ട്ര ഗോളുകൾ പേരിലാക്കിയ ഒൻറിയുടെ റെക്കോർഡിന് തുല്യമായി.
Olivier Giroud equals Henry as France all time topscorer: 51 goals.
He’s still doing incredible also with AC Milan as he scored 22 goals in 55 total apps, winning Serie A title.
Milan invested less than €2m to sign him in 2021. New deal to be discussed soon.
ഇതിഹാസ താരം തിയറി ഒൻറിയെക്കാൾ എട്ട് മത്സരങ്ങൾ കുറവാണ് ജിറൂദ് കളിച്ചിട്ടുള്ളത്. കരിം ബെൻസെമ ലോകകപ്പിനുണ്ടായിരുന്നെങ്കിൽ ജിറൂദിനെ ഫ്രഞ്ച് പടക്കൊപ്പം ഇന്നലെ കാണാൻ സാധിക്കുമായിരുന്നില്ല.
അതേസമയം ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിന്റെ ഒമ്പതാം മിനിട്ടിൽ ക്രെയ്ഗ് ഗുഡ്‌വിൻ നേടിയ അതിവേഗ ഗോളിലാണ് ഫ്രാൻസ് സോക്കറോസിനെതിരെ പിന്നിലായത്. എന്നാൽ 18 മിനിട്ടുകൾക്ക് ശേഷം അഡ്രിയാൻ റാബിയോട്ട് ടീമിന് സമനില നേടിക്കൊടുക്കുകയായിരുന്നു.
തുടർന്ന് 32ാം മിനിട്ടിൽ ജിറൂദും 67ാം മിനിട്ടിൽ ഹെഡറിലൂടെ കിലിയൻ എംബാപ്പെയും ടീമിന്റെ ലീഡ് ഉയർത്തി. 71ാം മിനിട്ടിൽ എംബാപ്പെ നൽകിയ ക്രോസിലാണ് ഹെഡറിലൂടെ ജിറൂദ് റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. അതോടെ മത്സരഫലം 4-1 എന്നായി. ശനിയാഴ്ച നടക്കുന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഡെന്മാർക്കിനെയാണ് ഫ്രാൻസ് നേരിടുക.