| Friday, 11th October 2013, 10:00 am

താജ്മഹലില്‍ ചിത്രീകരണം: വിശ്വസുന്ദരി ഇന്ത്യയോട് മാപ്പ് പറഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി:  ലോകാദ്ഭുതങ്ങിലൊന്നായ താജ്മഹലിനെ അവഗണിക്കുന്നതരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതിന് വിശ്വസുന്ദരി ഒലീവിയ കള്‍പോ ഇന്ത്യയോട് മാപ്പ് പറഞ്ഞു.

പോലീസ് കേസ് വരെയെത്തിയ സംഭവത്തില്‍ കടുത്ത ഖേദമുണ്ടെന്നും ഒലീവിയ അറിയിച്ചു. ഒരു പ്രമുഖ പാദരക്ഷ കമ്പനിയുടെ പരസ്യ ചിത്രീകരണത്തിനാണ് ഒലീവിയ താജിലെത്തിയത്.

താജ്മഹലിനകത്ത് ഷൂസിട്ട് കയറുകയും ചരിത്ര പ്രസിദ്ധമായ ഡയാന സീറ്റില്‍ കയറിയിരുന്ന് ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട സ്മാരകം സെക്യൂരിറ്റിയാണ് പോലീസില്‍ പരാതി നല്‍കിയത്.

ഒലീവയ്‌ക്കൊപ്പം പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സഞ്ജന ജോണും ഉണ്ടായിരുന്നു. സ്ത്രീ ശാക്തീകരണം, എയിഡ്‌സ് ബോധവത്കരണം, പെണ്‍ ഭ്രൂണഹത്യ, എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി പത്ത് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തെത്തിയതായിരുന്നു ഒലീവിയ കള്‍പോ.

Latest Stories

We use cookies to give you the best possible experience. Learn more