ലൈംഗികോദ്ധാരണക്കുറവിന് നിരവധി പ്രതിവിധികളും മരുന്നുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വയാഗ്ര. എന്നാല്‍ ഇപ്പോള്‍ ഇതാ പുരുഷന്‍മാരുടെ ലൈംഗികോദ്ധാരണക്കുറവിന് ഒലീവ് ഓയില്‍ ഫലപ്രദമാണെന്ന് പുതിയ പഠനങ്ങള്‍ പുറത്തുവന്നുക്കൊണ്ടിരിക്കുകയാണ്.
പുരുഷന്‍മാര്‍ ആഴ്ചയില്‍ ഒമ്പത് ടേബിള്‍ സ്പൂണ്‍ വീതം ഒലീവ് ഓയില്‍ കഴിക്കുന്നത് ഉദ്ധാരണക്കുറവ് നിയന്ത്രിക്കാനും, പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂട്ടാനും സഹായിക്കുന്നു. ഇത് വഴി തൃപ്തികരമായ ലൈംഗികജീവിതം ലഭിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.
ഒലീവ് ഓയില്‍ രക്തധമനികളെ ഉത്തേജിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി വൃഷണങ്ങളിലേക്കെത്തുന്ന രക്തപ്രവാഹത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും ലൈംഗിക ഉദ്ധാരണക്കുറവ് കുറയ്ക്കുകയും ചെയ്യുന്നു.
യൂണിവേഴ്‌സിറ്റി ഓഫ് ഏഥന്‍സ് സംഘടിപ്പിച്ച ഗവേഷണത്തിലാണ് ഒലീവ് ഓയിലിന്റെ ഈ ഗുണത്തെപ്പറ്റി പറയുന്നത്. ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന വയാഗ്രയെക്കാളും ഉപയോഗപ്രദമാണ് ഒലീവ് ഓയില്‍ എന്നാണ് കണ്ടെത്തല്‍.
ഏകദേശം 600 പുരുഷന്‍മാരില്‍ നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ഒലീവ് ഓയില്‍ പുരുഷമാരിലെ ലൈംഗിക ശേഷി വര്‍ധിപ്പിക്കുമെന്ന് നിഗമനത്തിലെത്തിയത്.