|

അഭിമുഖത്തിന് പിന്നാലെ ഗുര്‍മീത് റാം റഹിമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെ പൊലീസ് അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജയില്‍ കഴിയുന്ന വിവാദ ആള്‍ദൈവം ഗൂര്‍മീത് റാം റഹിമിന്റെ വളര്‍ത്തുമകള്‍ ഹണീപ്രീതിനെ നീണ്ടകാലത്തെ തിരച്ചിലിനൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു.സിറാക്പൂര്‍ പട്യാല റോഡില്‍ നിന്നാണ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്യുന്നത്. രാജ്യദ്രോഹം കുറ്റം ചുമത്തപ്പെട്ട ഹണിപ്രീത് ഏറെ നാളായി ഒളിവിലായിരുന്നു.

ഗുര്‍മീത് റാം റഹിം അറസ്റ്റിലായതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന അക്രമങ്ങളെ തുടര്‍ന്നാണ് ഹണിപ്രീതിനെതിരെ പൊലീസ് കേസെടുക്കുന്നത്. എന്നാല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഉടനെ ഹണീപ്രീത് ഒളിവില്‍ പോകുകയായിരുന്നു. ഒരു മാസക്കാലത്തോളമാണ് ഹണീപ്രീത് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞത്.


Also Read ഏഴ് വയസുകാരിയുടെ കൊലപാതകം; കുളത്തൂപ്പഴയില്‍ നിന്നും നാടുകടത്തിയ കുടുംബത്തിന് നേരെ തിരുവനന്തപുരത്ത് സദാചാരാക്രമണം


മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളുകയായിരുന്നു. അതേ സമയം അറസ്റ്റിലാവുന്നതിന് മുന്നോടിയായി ചില മാധ്യമങ്ങള്‍ക്ക് ഹണി അഭിമുഖം നല്‍കിയിരുന്നു. തന്നെ കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളൊന്നും ശരിയല്ലെന്നും താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തനിക്കെതിരായി ഒരു തെളിവുപോലും ഉണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

തന്റെ അച്ഛന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തങ്ങള്‍ തമ്മില്‍ തെറ്റായ ഒരു ബദ്ധവുമില്ലെന്നുംഒരച്ഛനും മകളും തമ്മിലുള്ള വിശുദ്ധ ബന്ധത്തെ എങ്ങനെയാണ് ഒരാള്‍ക്ക് ചോദ്യം ചെയ്യാന്‍ കഴിയുകയെന്നും അവര്‍ പറഞ്ഞിരുന്നു.അഭിമുഖത്തില്‍ ചോദിച്ചിരുന്നു.