സ്റ്റോക് ഹോം: 2019ലെ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം സ്വന്തമാക്കി പീറ്റര്‍ ഹാന്‍കെ. ഓസ്‌ട്രേലിയന്‍ നോവെലിസ്റ്റും നാടകകൃത്തുമാണ് ഹാന്‍കെ.
2018ലെ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം സ്വന്തമാക്കിയത് പോളിഷ് നോവലിസ്റ്റ് ഓള്‍ഗ തൊക്കാര്‍ചുക്കാണ്.
2018 ലെ അവാര്‍ഡ് വിവാദങ്ങളെ തുടര്‍ന്ന് മാറ്റിവെച്ചതായിരുന്നു. അതുകൊണ്ട് ഇത്തവണ രണ്ടും ഒരുമിച്ച് പ്രഖ്യാപിക്കുകയായിരുന്നു.
സാഹിത്യ നോബേല്‍ നേടുന്ന പതിനഞ്ചാമത്തെ വനിതയാണ് ഓള്‍ഗ. പോളണ്ടിലെ തീവ്ര വലതുപക്ഷ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശക കൂടിയാണിവര്‍. കഴിഞ്ഞവര്‍ഷം ‘ദ ഫ്‌ളൈറ്റ്‌സ്’ എന്ന കൃതിക്ക് മാന്‍ ബുക്കര്‍ പ്രൈസ് ലഭിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദ് ജേണി ഓഫ് ദ് ബുക്ക് പീപ്പിള്‍, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ്, ഡ്രൈവ് യുവര്‍ പ്ലോ ഓവര്‍ ദ് ബോണ്‍സ് ഓഫ് ദ് സെഡ്, സിറ്റീസ് ഇന്‍ മിറേഴ്‌സ് എന്നിവയാണ് മറ്റു പ്രധാന കൃതികള്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രണ്ടാം ലോകയുദ്ധാനന്തര യൂറോപ്പിലെ ജര്‍മന്‍ സാഹിത്യത്തില്‍ ഏറ്റവും സ്വാധീനമുള്ള എഴുത്തുകരില്‍ ഒരാളായിരുന്നു ഹാന്‍കെ. തിരക്കഥാ കൃത്ത് എന്ന നിലയിലും വ്യക്തി മുദ്ര പതിപ്പിച്ചയാളാണ് ഇദ്ദേഹം. സെര്‍ബിയന്‍ തീവ്ര ദേശീയവാദത്തെ പിന്തുണച്ചതില്‍ വിവാദത്തില്‍പ്പെട്ടിരുന്നു.
ദ് ഗോളീസ് ആങ്‌സൈറ്റി അറ്റ് ദ പെനല്‍റ്റി കിക്ക്, എ സോറോ ബിയോണ്ട് ഡ്രീംസ്, വാക്ക് എബൗട്ട് ദ വില്ലേജസ്, എ സ്ലോ ഹോം കമിങ് എന്നിവയാണ് ഹെന്‍കെയുടെ പ്രധാന കൃതികള്‍.