പട്‌ന: രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന വാദവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമര്‍ രംഗത്തെത്തിയിരുന്നു.
അടുത്തകാലത്തൊന്നും താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കില്ലെന്ന് പറഞ്ഞ നിതീഷ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ താന്‍ പറഞ്ഞ വാക്കുകള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകായിരുന്നെന്നുമാണ് അവകാശപ്പെട്ടത്.
എന്നാല്‍ നിതീഷ് വാക്കുമാറ്റുമെന്ന് നേരത്തെ തന്നെ ആര്‍.ജെ.ഡി സൂചന നല്‍കിയിരുന്നു. നിതീഷ് ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ നിതീഷിന്റെ പഴയൊരു വീഡിയോ ആര്‍.ജെ.ഡി പങ്കുവെച്ചിരുന്നു. നിതീഷ് വാക്കുമാറ്റിയതിനെ പിന്നാലെ ഈ വീഡിയോയെക്കുറിച്ചാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ച നടക്കുന്നു.
ബി.ജെ.പിയുമായി നിതീഷ് തെറ്റിപ്പിരിഞ്ഞ സമയത്ത് ബി.ജെ.പിക്കെതിരെ നിതീഷ് രംഗത്തെത്തിയിരുന്നു.
ഞാന്‍ അതിജീവിച്ചാലും ഇല്ലെങ്കിലും, നിങ്ങളുമായുള്ള സഖ്യം കൂടുന്നതിനെക്കുറിച്ച് ഒരു ആലോചനയെ ഇല്ലെന്ന് നിതീഷ് വീഡിയോയില്‍ പറയുന്നത്. ബി.ജെ.പിയുമയാുള്ള അധ്യായം അടഞ്ഞെന്നും നിതീഷ് അന്ന് പറഞ്ഞിരുന്നു.
എന്നാല്‍ അന്നും നിതീഷ് വാക്ക് മാറ്റി. 2013 ല്‍ ബി.ജെ.പിയുമായുള്ള ബന്ധം വിട്ട നിതീഷ് 2017 ല്‍ വീണ്ടും ബി.ജെ.പിക്കൊപ്പം പോയി.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിവസമായിരുന്നു ഇത് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പ് ആണെന്ന നിതീഷിന്റെ പ്രഖ്യാപനം.
നാളെ കഴിഞ്ഞാല്‍ വോട്ടെടുപ്പ് ഇതെന്റെ അവസാന തെരഞ്ഞെടുപ്പാണ്. എല്ലാം നല്ലതാണ്, അന്ത്യവും ശുഭമായിരിക്കട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
‘ഞാന്‍ വിരമിക്കലിനെക്കുറിച്ച് സംസാരിച്ചിട്ടില്ല … എല്ലാ തെരഞ്ഞെടുപ്പിലും അവസാന റാലിയില്‍ ഞാന്‍ എല്ലായ്‌പ്പോഴും ഒരേ കാര്യം പറയാറുണ്ട് എല്ലാം നന്നായി അവസാനിക്കുമെന്ന്. നിങ്ങള്‍ പ്രസംഗം ശ്രദ്ധിച്ചാല്‍ എല്ലാം വ്യക്തമാകും, ‘ എ.എന്‍.ഐയോട് നിതീഷ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Bihar election and Nitish kumar’s stand