Entertainment news
ട്വിറ്ററില്‍ ഇപ്പോള്‍ 'കുത്തിപൊക്ക് ട്രെന്‍ഡ്'; വൈറലായി താരങ്ങളുടെ പഴയ പോസ്റ്റുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 25, 04:17 pm
Tuesday, 25th July 2023, 9:47 pm

സോഷ്യല്‍ മീഡിയ പലപ്പോഴും പല ട്രെന്‍ഡുകള്‍ക്കും സാക്ഷിയാകാറുണ്ട്. ഫെയ്‌സ്ബുക്കില്‍ പലപ്പോഴും താരങ്ങളുടെ പഴയ പോസ്റ്റുകള്‍ വീണ്ടും ഫീഡില്‍ വരുന്നത് പതിവാണ്. എന്നാല്‍ ഇപ്പോള്‍ ആ ട്രെന്‍ഡ് ട്വിറ്ററില്‍ നടന്നു കൊണ്ടിരിക്കുകയാണ്.

തെന്നിന്ത്യന്‍ സിനിമ പ്രവര്‍ത്തകരുടെ വര്‍ഷങ്ങള്‍ക്ക് മുമ്പേയുള്ള ട്വീറ്റുകളാണ് ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കുന്നത്.

2010 ഫുട്ബോള്‍ വേള്‍ഡ് കപ്പ് കാണാന്‍ പോയപ്പോള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളും, ബ്രസീല്‍ തോറ്റപ്പോള്‍ മമ്മൂട്ടി പങ്കുവെച്ച ട്വീറ്റും, അജിത്തിന്റെ 50ആമത്തെ ചിത്രത്തിന് സംഗീതം ചെയ്യാന്‍ തനിക്ക് അവസരം കിട്ടിയെന്ന സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രറിന്റെ പഴയ ട്വീറ്റുകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വീണ്ടും വൈറലാണ്.

സാധാരണ സോഷ്യല്‍ മീഡിയ ആപ്പുകളുടെ അല്‍ഗോരിതം അനുസരിച്ച് പഴയ പോസ്റ്റുകളില്‍ വീണ്ടും എങ്കേജ്‌മെന്റ് വന്നാല്‍ ആ പോസ്റ്റുകള്‍ കൂടുതല്‍ ആളുകളിലേക്ക് വീണ്ടും എത്തും. അതുകൊണ്ടാണ് ഇത്തരത്തില്‍ പഴയ ട്വീറ്റുകള്‍ വീണ്ടും പൊങ്ങി വരുന്നത്.

എന്തായാലും ട്വിറ്ററില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് ‘കുത്തി പൊക്കല്‍ ട്രെന്‍ഡ്’. താരങ്ങളുടെ പഴയ പോസ്റ്റുകള്‍ക്ക് രസകരമായ കമന്റുകളും ഇപ്പോള്‍ വരുന്നുണ്ട്.

ദൃശ്യം സിനിമയുടെയും, പുലിമുരുകന്‍ വിജയാഘോഷത്തിന്റെയും, മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടി നടത്തിയ ആശംസകളുടെയും അടക്കം ട്വീറ്റുകളാണ് ട്വിറ്ററില്‍ ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.

Content Highlight: Old tweets of celebrities are now viral on twitter as a trend