[] മനാമ: കടമേരി റഹ്മാനിയ അറബിക് കോളേജിലും സഹസ്ഥാപനങ്ങളിലും പഠനം നടത്തിയ ബഹ്‌റൈനിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ റഹ്മാനിയ അലുംനി അസോസിയേഷന്‍ രൂപീകരിക്കുന്നു. ഉത്തരകേരളത്തിലെ പ്രമുഖ മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമാണ് റഹ്മാനിയ അറബിക് കോളേജ്.
ഇതര ഗള്‍ഫ് രാഷ്ട്രങ്ങളിലെ പോലെ റഹ്മാനിയ അറബിക് കോളേജില്‍ നിന്നും പടനം പൂര്‍ത്തീകരിച്ച് ബിരുദം നേടിയവരുടെ കൂട്ടായ്മയായ റഹ്മാനീസ് അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ നിലവിലുണ്ട്.
എങ്കിലും ശരീഅത് കോളേജിന് പുറമേ ആര്‍.എ.സി ആര്‍ട്‌സ് കോളേജ്, ആര്‍.എ.സി ബോര്‍ഡിങ് മദ്രസ്സ, ആര്‍.എ.സി അഗതി വിദ്യാകേന്ദ്രം തുടങ്ങിയ വിവിധ സഹസ്ഥാപനങ്ങളില്‍ പഠിച്ചവരെക്കൂടി ഉള്‍പ്പെടുത്തി സംഘടന വിപൂലീകരിക്കാനാണ് അസോസിയേഷന്‍ രൂപീകരിക്കുന്നത്.
നവംബര്‍ എട്ട് വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്കാണ് മനാമ സമസ്താലയത്തില്‍ അലുംനി രൂപീകരണ സംഗമം രൂപീകരിക്കുന്നത്. റഹ്മാനിയ കോളേജ് പ്രിന്‍സിപ്പലും സമസ്ത സെക്രട്ടറിയുമായ ശൈഖൂനാ കോട്ടുമല ബാപ്പു മുസലിയാര്‍ ഈ മാസം ബഹ്‌റൈന്‍ സന്ദര്‍ശിക്കും.
അതിനാല്‍ ബഹ്‌റൈനിലെ റഹ്മാനിയ സ്ഥാപനത്തിലെ പൂര്‍വവിദ്യാര്‍ത്ഥികളെല്ലാം സംഗമത്തില്‍ പങ്കെടുക്കണമെന്ന് റഹ്മാനീസ് ബഹ്‌റൈന്‍ ചാപ്ടര്‍ ജനറല്‍ സെക്രട്ടറി ഖാസിം റഹ്മാനി അറിയിച്ചു. റഹ്മാനിയ കോളേജ് കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും ചടങ്ങില്‍ സംബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 34007356 എന്ന നമ്പറില്‍ ബന്ധപ്പെടണം. ഇത് സംബന്ധിച്ച മനാമ സമസ്ത ഓഫീസില്‍ ചേര്‍ന്ന റഹ്മാനീസ് യോഗത്തില്‍ സലിം ഫൈസി പന്തിരിക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഘാസിം റഹ്മാനി സ്വാഗതവും ഉബൈദുല്ല റഹ്മാനി നന്ദിയും പറഞ്ഞ ചടങ്ങില്‍ റഷീദ് റഹ്മാനി കൈപ്രം, ഇസ്മാഈല്‍ വേളം, യൂസുഫ് റഹ്മാനി എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം .