| Monday, 4th March 2019, 8:34 am

അവസാന കട്ടിക്കടലാസിലുള്ള ട്രെയിൻ ടിക്കറ്റും നിർത്തലാക്കുന്നു; നിർത്തുന്നത് ബ്രിട്ടിഷ് കാലം മുതൽക്കുള്ള ടിക്കറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂർ: പഴയ രീതിയിലുള്ള അച്ചടിയും, കടലാസുമായി ബ്രിട്ടിഷ് കാലം മുതൽക്കുള്ള “കട്ടിക്കടലാസ്” ടിക്കറ്റുകൾ നിർത്തലാക്കിയിട്ട് ഏറെ നാളുകളായി. അപ്പോഴും കണ്ണൂർ ചിറയ്ക്കൽ റെയിൽവേ സ്റ്റേഷനിലും മറ്റ് ഹാൾട്ട് സ്റ്റേഷനുകളിലും ഈ കാർഡുകൾ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതും നിർത്തലാക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.

Also Read മോദി വീണ്ടും അധികാരത്തിലെത്തിയില്ലെങ്കില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അക്രമിക്കും; മുതിര്‍ന്ന ബി.ജെ.പി നേതാവ് ഹിമന്ത ബിസ്വ സര്‍മ

മുൻകൂട്ടി അച്ചടിച്ച് വിതരണം ചെയ്യുന്ന ടിക്കറ്റുകളാണ് ഇവ. അച്ചടിച്ച് വെച്ച ടിക്കറ്റുകൾ തീരാറായതാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് റെയിൽവേ അധികൃതരെ എത്തിക്കുന്നത്. ഇത്തരം ടിക്കറ്റുകൾ ഉപയോഗിക്കുന്ന പാലക്കാട് ഡിവിഷനിലെ ഒരേയൊരു സ്റ്റേഷനാണ് ചിറയ്ക്കൽ.

കമ്പ്യൂട്ടർ ഉപയോഗിച്ച് പ്രിന്റ് ചെയ്‌തെടുക്കുന്ന ടിക്കറ്റുകൾ രംഗത്ത് വന്നതോടെയാണ് ഈ പഴയ ടിക്കറ്റുകൾ തിരശീലയ്ക്ക് പിന്നിൽ മറയുന്നത്. കംപ്യൂട്ടറുകൾ ഉപയോഗിക്കാത്ത ഹാൾട്ട് സ്റ്റേഷനുകളിൽ മാത്രമാണ് ഇപ്പോൾ ഈ ടിക്കറ്റുകൾ ലഭിയ്ക്കുക. റെയിൽവേ ജീവനക്കാർ ഇല്ലാത്ത, ഏജന്റുമാർ ടിക്കറ്റ് വിതരണം ചെയ്യുന്ന സ്റ്റേഷനുകളെയാണ് ഹാൾട്ട് സ്റ്റേഷനുകൾ എന്ന് പറയുന്നത്. ഇത് സൂചിപ്പിക്കാനായി ടിക്കറ്റിൽ “ഹാ” എന്നും ചേർക്കാറുണ്ട്.

Also Read അമേരിക്കയിലെ അലബാമയിലെ ചുഴലിക്കാറ്റ് “മഹാവിപത്ത്”, മരണം 14

ഷൊർണ്ണൂരേക്കുള്ള 10 ടിക്കറ്റുകൾ മാത്രമാണ് ചിറയ്ക്കൽ റെയിൽവേ സ്റ്റേഷനിൽ ബാക്കിയുള്ളത്. ഇതും തീർന്നു കഴിഞ്ഞാൽ അഞ്ച് രൂപ അധികം നൽകി പാലക്കാട്ടേക്ക് ടിക്കറ്റെടുക്കുക മാത്രമേ രക്ഷയുള്ളൂ. ചിറയ്ക്കൽ സ്റ്റേഷനിലെ കമ്പ്യൂട്ടർവത്കരണം പൂർത്തിയാകാത്തതിനാലാണിത്. കാഞ്ഞങ്ങാട്, മാഹി, മുക്കാളി, നാദാപുരം റോഡ്, എന്നീ ഹാൾട്ട് സ്റ്റേഷനുകളിലെ “കട്ടികടലാസ്‌” ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു.

We use cookies to give you the best possible experience. Learn more