Kerala News
അന്താരാഷ്ട്ര വിപണിയില്‍ തകര്‍ച്ച; സ്വര്‍ണത്തിന് 9 മാസത്തിനിടയ്ക്കുള്ള ഏറ്റവും കുറഞ്ഞവില
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 10, 03:02 am
Wednesday, 10th March 2021, 8:32 am

കൊച്ചി: സ്വര്‍ണത്തിന്റെ വിലയിടിവ് തുടരുന്നു. കഴിഞ്ഞ 9 മാസത്തിനിടയ്ക്കുള്ള ഏറ്റവും കുറഞ്ഞ വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്.

ഇതോടെ പവന് 280 രൂപ കുറഞ്ഞ് 33,320 രൂപയായി, 2020 ആഗസ്റ്റില്‍ സ്വര്‍ണ്ണത്തിന് 42,000 രൂപ വരെയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ സ്പോട്ട് സ്വര്‍ണം ഔണ്‍സിന് 1,681.81 ഡോളറാണ്.

4,165 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണത്തിന് വീണ്ടും വിലയിടിയുമെന്നാണ് കണക്കാക്കുന്നത്. പവന് 32,000 രുപയിലെത്താനാണ് സാധ്യത.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Gold Price, Collapse in international markets; Gold lowest price in 9 months