|

'ഒരുമിച്ചിരുന്ന് പിണറായിയും സ്റ്റാലിനും'; വോട്ടെണ്ണല്‍ ദിനത്തില്‍ വൈറലാവാന്‍ പോകുന്ന ചിത്രമിതെന്ന് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ ട്വിറ്ററില്‍ ചര്‍ച്ചയ്ക്ക് വിഷയമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെയും ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന്റെയും പഴയ ചിത്രം.

ഇരുവരുടേയും ഫോട്ടോ വ്യാപകമായി ട്വീറ്റ് ചെയ്യപ്പെടുന്നുണ്ട്. നാളെത്തെ തലക്കെട്ട് ഇന്ന്, വോട്ടെണ്ണല്‍ ദിനത്തിലെ വൈറല്‍ ചിത്രം ഇതായിരിക്കും ഉറപ്പ്, പിണറായിയും സ്റ്റാലിനും വന്‍ഭൂരിപക്ഷത്തോടെ ജയിക്കും, കേരളത്തിലും തമിഴ്‌നാട്ടിലും ബി.ജെ.പിയും ആര്‍.എസ്.എസും വളരില്ല എന്നിങ്ങനെയാണ് ഇരുവരുടേയും ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റുകള്‍.

അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക