ന്യൂദല്‍ഹി: ജാമിഅയില്‍ നിന്ന് ഓഫീസിലേക്ക് പോകാന്‍ ഓല ക്യാബ് ബുക്ക് ചെയ്ത മാധ്യമപ്രവര്‍ത്തകന് സേവനം നിഷേധിച്ച് ഓലക്യാബ് ഡ്രൈവര്‍.
ജാമിഅയ പ്രശ്‌നബാധിത പ്രദേശമാണെന്ന് പറഞ്ഞുകൊണ്ടാണ് ഡ്രൈവര്‍ സേവനം നിഷേധിച്ചത്.
ജാമിഅയില്‍ നിന്ന് നോയിഡ 16 എ യിലെ തന്റെ ഓഫീസിലേക്ക് പോകാന്‍ ക്യാബ് ബുക്ക് ചെയ്ത ആസാദ് അഷറഫിനാണ് ദുരനുഭവം ഉണ്ടായത്.
ജാമിഅയ പ്രശ്‌നബാധിത പ്രദേശമായതുകൊണ്ട് തനിക്ക് വരാന്‍ സാധിക്കില്ല എന്നാണ് ഡ്രൈവര്‍ ആസാദിനോട് പറഞ്ഞത്. ജാമിഅയിലേക്ക് വരാന്‍ വിസമ്മതിച്ച ഡ്രൈവര്‍ അമിത് സ്വയം റദ്ദ് ചെയ്യാതെ ജാമിഅയിലേക്കുള്ള ക്യാബ് റദ്ദ് ചെയ്യാന്‍ തന്നോട് ആവശ്യപ്പെടുകയും തന്നെ അസഭ്യം പറയുകയും ചെയ്തതായി ആസാദ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സംഭവം ഉടന്‍ തന്നെ അപ്ലിക്കേഷനിലൂടെ ഓല ക്യാബ്‌സില്‍ റിപ്പോര്‍ട്ടുചെയ്തെങ്കിലും കസ്റ്റമര്‍കെയറുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ആസാദ് പറഞ്ഞു.
സംഭവത്തില്‍ ക്യാബ് ഡ്രൈവര്‍ക്കെതിരെ ഓല നടപടിയെടുത്തിട്ടുണ്ട്. ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്ത ഓലക്ക് നന്ദി അറിയിച്ച് ആസാദ് ഇട്ട പോസ്റ്റില്‍ ഈ രാജ്യം നമ്മുടേതാണെന്നും നമ്മള്‍ അന്തസ്സുള്ള പൗരന്മാരായി ജീവിക്കുമെന്നും ആസാദ് പറയുന്നുണ്ട്.