| Friday, 20th April 2018, 8:40 am

ടൈം മാഗസിന്‍ പട്ടികയില്‍ ഇടം നേടി വിരാട് കോഹ്‌ലിയും ദീപിക പദുക്കോണും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക ജനതയ്ക്കിടയില്‍ ശക്തമായ സ്വാധീനം ചെലുത്തിയ നൂറു വ്യക്തികളുടെ ഏറ്റവും പുതിയ പട്ടിക ടൈം മാഗസിന്‍ പുറത്തിറക്കി. 100 പേരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം ദീപിക പദുക്കോണും ഇടം നേടി. ഇവരെ കൂടാതെ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യാ നാദെല്ല, “ഒല” സഹസ്ഥാപകന്‍ ഭവീഷ് അഗര്‍വാള്‍ എന്നിവരും ഇടം നേടി. തുടര്‍ച്ചയായി 18 ാം വര്‍ഷമാണ് ലോകത്തെ നൂറു മികച്ച വ്യക്തിത്വങ്ങളെ ടൈം മാഗസിന്‍ അവതരിപ്പിക്കുന്നത്.


Read Also : ‘ഒരു കള്ളം പലയാവര്‍ത്തി പറഞ്ഞതുകൊണ്ടു മാത്രം അത് സത്യമാവില്ല’, മോദിയുടെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ കള്ളമെന്ന് പാകിസ്താന്‍


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍, നടി നികോള്‍ കിഡ്മാന്‍, ഗാല്‍ ഗാഡോട്ട്, ഹാരി രാജകുമാരന്‍, പ്രതിശ്രുത വധു മേഖന്‍ മാര്‍ക്ക്ള്‍, ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍, ഗായിക രിഹാന എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റുപ്രമുഖര്‍.

ഏറ്റവും പ്രായംകുറഞ്ഞ ഡിസൈനര്‍ 14 കാരനായ നടന്‍ മില്ലി ബോബി ബ്രൗണ്‍ ഉള്‍പ്പടെ 40 വയസ്സില്‍താഴെ പ്രായമുള്ള 45 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സ്ത്രീകളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ലോകജനതയെ സ്വാധീനിച്ച ശാസ്ത്രജ്ഞര്‍, ആക്റ്റിവിസ്റ്റ്, നേതാക്കള്‍, കലാകാരന്മാര്‍, ബിസിനസ് വ്യക്തിത്വങ്ങള്‍ എന്നിവരെയാണ് ടൈം മാഗസീന്‍ തെരഞ്ഞെടുക്കാറ്.

We use cookies to give you the best possible experience. Learn more