| Monday, 4th July 2016, 4:19 pm

കോഴിക്കോട് കലക്ടറുടെ രണ്ട് മാപ്പുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

എം.പിയുടെ പൊതുപദ്ധതികളുടെ നടത്തിപ്പില്‍ അപാകതകളുണ്ടെങ്കില്‍ ഔദ്യോഗികമായ നടപടിക്രമങ്ങളിലൂടെ അത് വിശദീകരിക്കുകയും തിരുത്തുകയും വിവാദമാകുമ്പോള്‍ അക്കാര്യം സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ടുചെയ്യുകയും വേണ്ടതിനുപകരം ജനപ്രതിനിധിയെ പരോക്ഷമായെങ്കിലും ആക്ഷേപിക്കാന്‍ മുതിര്‍ന്ന ജില്ലാ കലക്ടറുടെ നടപടി പദവിയുടെ ദുരുപയോഗം തന്നെയാണ്. കലക്ടര്‍ പദവി ദുരുപയോഗം ചെയ്യുകയും ജനപ്രതിനിധിയെ അപമാനിക്കുകയുമായിരുന്നുവെന്ന രാഘവന്റെ ആവലാതി പരിഹരിക്കുന്നതിനുപകരം ജില്ലാ കലക്ടറെ ന്യായീകരിക്കുവാനുള്ള ഭരണകക്ഷി നേതാക്കളുടെ ശ്രമം കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റുപോലെ അപഹാസ്യമാണെന്ന് പറയാതെവയ്യ.


ജനപ്രതിനിധിയെ അപമാനിച്ചാലും തനിക്കൊന്നും വരാനില്ലെന്ന കലക്ടരുടെ അപകര്‍ഷതയില്‍നിന്നുണ്ടായ അഹങ്കാരം അദ്ദേഹത്തെ സ്വയം അപഹാസ്യനാക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പൈങ്കിളിത്തമാശ പറയുന്ന ഉത്തരവാദിത്വബോധമോ സാമൂഹികപ്രതിബദ്ധതയോ ഇല്ലാത്ത ടീനേജ്് ചെക്കന്മാരുടെ നിലവാരത്തിലേക്ക് ഒരു ഐ.എ.എസ് ഓഫീസര്‍ തരംതാഴരുതായിരുന്നു. അത്തരമൊരാളെ തിരുത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനാണുതാനും.

|ഒപ്പീനിയന്‍: ഒ.കെ ജോണി|


ഉദ്യോഗസ്ഥന്മാരും ജനപ്രതിനിധികളും തമ്മിലുള്ള അഭിപ്രായഭിന്നതകളും തര്‍ക്കങ്ങളും അസാധാരണമല്ല. എന്നാല്‍, ഭരണപരമായ കാര്യങ്ങളിലുള്ള ഭിന്നതകളെ നിയമപരമായി പരിപരിക്കുന്നതിനുപകരം മാദ്ധ്യമങ്ങളിലൂടെയുള്ള പരസ്യമായ വെല്ലുവിളികളിലൂടെയും പരോക്ഷമായ പരിഹാസത്തിലൂടെയും നേരിടുന്ന രീതിയാണ് കോഴിക്കോട് ജില്ലാ കലക്ടറും പാര്‍ലമെന്റ് അംഗമായ എം.കെ. രാഘവനും സ്വീകരിച്ചത്.

ജനപ്രതിനിധിയുടെ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പുനപ്പരിശോധനയുടെ പേരില്‍ കലക്ടര്‍ കാലതാമസം വരുത്തുന്നു എന്ന തന്റെ പരാതിക്ക് മറുപടി നല്‍കിയില്ലെന്നതാണ് എം.പിയെ ചൊടിപ്പിച്ചത്. പി.ആര്‍.ഡിയിലൂടെ തന്നെ അപമാനിക്കുന്ന വാര്‍ത്ത നല്‍കിയെന്നും അദ്ദേഹം ആരോപിക്കുന്നു. ഈ തര്‍ക്കം മൂര്‍ച്ഛിച്ചതോടെയാണ് ജനപ്രതിനിധിയെ അപമാനിച്ച കലക്ടര്‍ ജനങ്ങളോട് മാപ്പു പറയണമെന്ന് രാഘവന്‍ പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടത്.

കലക്ടര്‍ക്കെതിരെയുള്ള പരാതി സര്‍ക്കാരിനെ അറിയിക്കാനും അത്്്് ജനങ്ങളുടെ മുന്നില്‍ പരസ്യപ്പെടുത്താനുമുള്ള ഒരു ജനപ്രതിനിധിയുടെ സ്വാതന്ത്ര്യമാണ് രാഘവന്‍ എം.പി വിനിയോഗിച്ചത്. എന്നാല്‍, താന്‍ മാപ്പു പറയണമെന്ന ആവശ്യത്തെ കലക്ടര്‍ നേരിട്ട രീതി തീര്‍ത്തും അപഹാസ്യവും സാമാന്യ മര്യാദകള്‍ക്ക് നിരക്കാത്തതുമായെന്ന് പറയാതെവയ്യ.

സ്വന്തം ഫേസ്ബുക്കില്‍ കുന്നംകുളത്തിന്റെ ഭൂപടം പോസ്റ്റ് ചെയ്തുകൊണ്ടാണ് ജില്ലാ കലക്ടര്‍ എം.പിയുടെ ആവശ്യത്തെ പരിഹസിച്ചുതള്ളിയത്. മാപ്പ് എന്ന വാക്കിനെ ഭൂപടമായി വ്യാഖ്യാനിക്കുന്ന ഏതോ ജനപ്രിയസിനിമയിലെ, കുന്നംകുളത്തിന്റെ മാപ്പിനെക്കുറിച്ചുള്ള പരാമര്‍ശം ഓര്‍മ്മപ്പെടുത്തിക്കൊണ്ട്, മാപ്പ് പറയണമെന്നാവശ്യപ്പെട്ട എം.പിയെ പരിഹസിക്കുകയായിരുന്നു കലക്ടറുടെ ഉദ്ദേശ്യമെന്ന് വ്യക്തം.


ജനപ്രതിനിധികളെ മര്യാദ പഠിപ്പിക്കാനുള്ള ചുമതലയൊന്നും സര്‍ക്കാരിന്റെ റവന്യൂ ഉദ്യോഗസ്ഥനായ ഒരു ജില്ലാ കലക്ടര്‍ക്കില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. സ്‌കൂള്‍കുട്ടികളുടെ നിലവാരത്തിലുള്ള തരംതാണ സിനിമാത്തമാശകള്‍കൊണ്ട് തന്റെ അപ്രമാദിത്വം പ്രകടിപ്പിക്കുകയോ അപകര്‍ഷത മറയ്ക്കുകയോ അല്ല ഒരു ജില്ലാ കലക്ടര്‍ ചെയ്യേണ്ടിയിരുന്നത്.


തീര്‍ത്തും ഔദ്യോഗികമായി പരിഹരിക്കപ്പെടേണ്ട ഒരു സംഗതിയെ വ്യക്തിപരമായ അധിക്ഷേപമാക്കി മാറ്റുകയാണ് കലക്ടര്‍ ചെയ്തത്. പ്രതിപക്ഷപ്പാര്‍ട്ടിക്കാരനായ എം.പിയെ അധിക്ഷേപിച്ച കലക്ടറെ പിന്തുണയ്ക്കാന്‍ കോഴിക്കോട്ടെ ഭരണകക്ഷി നേതാക്കള്‍ മത്സരിക്കുകയാണിപ്പോള്‍. കേരളത്തിലെ രാഷ്ട്രീയവും ബ്യൂറോക്രസിയും ഒരുപോലെ ജീര്‍ണ്ണിച്ചുകഴിഞ്ഞുവെന്നതിന്റെ ഉദാഹരണമാണിത്.

എം.പിയുടെ പൊതുപദ്ധതികളുടെ നടത്തിപ്പില്‍ അപാകതകളുണ്ടെങ്കില്‍ ഔദ്യോഗികമായ നടപടിക്രമങ്ങളിലൂടെ അത് വിശദീകരിക്കുകയും തിരുത്തുകയും വിവാദമാകുമ്പോള്‍ അക്കാര്യം സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ടുചെയ്യുകയും വേണ്ടതിനുപകരം ജനപ്രതിനിധിയെ പരോക്ഷമായെങ്കിലും ആക്ഷേപിക്കാന്‍ മുതിര്‍ന്ന ജില്ലാ കലക്ടറുടെ നടപടി പദവിയുടെ ദുരുപയോഗംതന്നെയാണ്. കലക്ടര്‍ പദവി ദുരുപയോഗം ചെയ്യുകയും ജനപ്രതിനിധിയെ അപമാനിക്കുകയുമായിരുന്നുവെന്ന രാഘവന്റെ ആവലാതി പരിഹരിക്കുന്നതിനുപകരം ജില്ലാ കലക്ടറെ ന്യായീകരിക്കുവാനുള്ള ഭരണകക്ഷി നേതാക്കളുടെ ശ്രമം കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റുപോലെ അപഹാസ്യമാണെന്ന് പറയാതെവയ്യ.

ജനപ്രതിനിധികളെ മര്യാദ പഠിപ്പിക്കാനുള്ള ചുമതലയൊന്നും സര്‍ക്കാരിന്റെ റവന്യൂ ഉദ്യോഗസ്ഥനായ ഒരു ജില്ലാ കലക്ടര്‍ക്കില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. സ്‌കൂള്‍കുട്ടികളുടെ നിലവാരത്തിലുള്ള തരംതാണ സിനിമാത്തമാശകള്‍കൊണ്ട് തന്റെ അപ്രമാദിത്വം പ്രകടിപ്പിക്കുകയോ അപകര്‍ഷത മറയ്ക്കുകയോ അല്ല ഒരു ജില്ലാ കലക്ടര്‍ ചെയ്യേണ്ടിയിരുന്നത്.


ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണ് ജില്ലാ കലക്ടറുടെ യഥാര്‍ത്ഥ മാപ്പ് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തേ അദ്ദേഹം പോസ്റ്റ്‌ചെയ്ത കുന്നംകുളം മാപ്പുപോലെ പ്രതീകാത്മകമായിരുന്നില്ല അത്. സ്വന്തം വീട്ടില്‍ മാത്രം കാണിക്കാവുന്ന അത്തരം മാപ്പുകള്‍കൊണ്ടൊന്നും ഔദ്യോഗികജീവിതത്തില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന കലക്ടറുടെ തിരിച്ചറിവ് പ്രശംസയര്‍ഹിക്കുന്നതുമാണ്.


ജനപ്രതിനിധിയെ അപമാനിച്ചാലും തനിക്കൊന്നും വരാനില്ലെന്ന കലക്ടരുടെ അപകര്‍ഷതയില്‍നിന്നുണ്ടായ അഹങ്കാരം അദ്ദേഹത്തെ സ്വയം അപഹാസ്യനാക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പൈങ്കിളിത്തമാശ പറയുന്ന ഉത്തരവാദിത്വബോധമോ സാമൂഹികപ്രതിബദ്ധതയോ ഇല്ലാത്ത ടീനേജ് ചെക്കന്മാരുടെ നിലവാരത്തിലേക്ക് ഒരു ഐ.എ.എസ് ഓഫീസര്‍ തരംതാഴരുതായിരുന്നു. അത്തരമൊരാളെ തിരുത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനാണുതാനും.

ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണ് ജില്ലാ കലക്ടറുടെ യഥാര്‍ത്ഥ മാപ്പ് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തേ അദ്ദേഹം പോസ്റ്റ്‌ചെയ്ത കുന്നംകുളം മാപ്പുപോലെ പ്രതീകാത്മകമായിരുന്നില്ല അത്. സ്വന്തം വീട്ടില്‍ മാത്രം കാണിക്കാവുന്ന അത്തരം മാപ്പുകള്‍കൊണ്ടൊന്നും ഔദ്യോഗികജീവിതത്തില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന കലക്ടറുടെ തിരിച്ചറിവ് പ്രശംസയര്‍ഹിക്കുന്നതുമാണ്.

ലളിതമായ മലയാളത്തില്‍ എഴുതിയ ഈ പുതിയ മാപ്പപേക്ഷയില്‍, തന്റെ ചില നടപടികള്‍മൂലം എം.പിക്കുണ്ടായ വിഷമത്തില്‍ അദ്ദേഹം നിര്‍വ്യാജമായ ഖേദവും മാപ്പും പ്രകടിപ്പിക്കുകയാണ്. കലക്ടരുടെ വൈകിയുദിച്ച ഈ വിവേകം എം.പിക്കും ബോധിച്ചിട്ടുണ്ട്.

എന്നാല്‍, ഇത് രണ്ട് വ്യക്തികളുടെ സ്വകാര്യപ്രശ്‌നമല്ല. ബ്യൂറോക്രസിയും ജനപ്രതിനിധികളും പാലിക്കേണ്ട മര്യാദകളുടെ പ്രശ്‌നമാണ് ഇതില്‍ അന്തര്‍ഭവിച്ചിട്ടുള്ളത്. പബ്ലിക് സെര്‍വെന്‍സ് മാത്രമായ രണ്ടുകൂട്ടരും ജനങ്ങളുടെ യജമാനന്മാരായി ഭാവിക്കുന്ന ഇക്കാലത്ത് ഉദ്യോഗസ്ഥന്മാരെയും ജനപ്രതിനിധികളെയും വിചാരണചെയ്യാനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് പൗരന്മാര്‍ക്ക് ഒഴിഞ്ഞുമാറാനുമാവില്ല. അതുകൊണ്ടുമാത്രമാണ് ഈ കുറിപ്പ്.

We use cookies to give you the best possible experience. Learn more