| Thursday, 23rd June 2016, 12:11 pm

സഖാവിന്റെ കണ്ണീര്‍ അഥവാ ക്രൈം 2016

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോണ്‍ഗ്രസുമായുള്ള ബംഗാള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അവിഹിതബന്ധത്തില്‍ മനംനൊന്ത്, പാര്‍ട്ടിയുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ച സഖാവ് ജഗ്മതി അവര്‍കള്‍ പത്രക്കാരുടെ മുന്നില്‍ പൊട്ടിക്കരയുന്നതുകണ്ട് കരളലിഞ്ഞ ഒരു സ്വകാര്യ മാര്‍ക്‌സിസ്റ്റാണ് ഈയുള്ളവന്‍.

സഖാവ് ജഗ്മതിയെ പാര്‍ട്ടി പുറത്താക്കിയതിനെത്തുടര്‍ന്ന് മാദ്ധ്യമങ്ങളും പാര്‍ട്ടിവിരുദ്ധരും പൊഴിക്കുന്ന മുതലക്കണ്ണീരും ആ സഖാവിന്റെ കണ്ണീരിനും തമ്മിലുള്ള പൊരുത്തമറിയാന്‍ ഡി.എന്‍.എ ടെസ്റ്റൊന്നും വേണ്ട. ക്രൈം നോവല്‍ വായനയിലൂടെ ആര്‍ജ്ജിച്ച പാണ്ഡിത്യവും വേണ്ട. ലേശം കോമണ്‍സെന്‍സുമാത്രം മതിയാവും.

| ഒപ്പീനിയന്‍: ഒ.കെ ജോണി |

പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപാതിവൃത്യവിശുദ്ധിയില്‍ കറകളഞ്ഞനിഷ്ഠയുള്ള ജഗ്മതി സഖാവിന്റെ ആദര്‍ശനിഷ്ഠയെക്കുറിച്ചാലോചിക്കുമ്പോള്‍ രോമാഞ്ചം ഉണ്ടാവാത്തവരെ ഇടതുപക്ഷവിരുദ്ധരെന്നല്ലാതെ എന്തുവിളിക്കും?

ഇന്ത്യന്‍ മാദ്ധ്യമങ്ങളെല്ലാം അത് വിളിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. പാര്‍ട്ടിയുടെ ചാരിത്ര്യശുദ്ധിയില്‍ ജഗ്മതി സഖാവിനെപ്പോലെ ഉല്‍ക്കണ്ഠയുള്ളവരാണല്ലോ കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളും. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര വിശുദ്ധിയിലും പെണ്ണിന്റെ ചാരിത്ര്യശുദ്ധിയിലും തല്‍ക്കാലം ഒരു കോംപ്രമൈസും സാദ്ധ്യമല്ലെന്നാണ് മഹിളാനേതാവുകൂടിയായ ജഗ്മതിയുടെയും മാദ്ധ്യമങ്ങളുടെയും നിലപാടെന്ന് വ്യക്തം.

അതെന്തായാലും, മാന്യ സഖാവ് പത്രക്കാരുടെ മുന്നില്‍ നിര്‍ല്ലോഭം പൊഴിച്ച മുതലക്കണ്ണീരിന്റെ സ്രോതസ് അധികം വൈകാതെ വെളിപ്പെടുമെന്ന് പ്രത്യാശിക്കാം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കള്‍ക്കറിയില്ലെങ്കിലും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കെങ്കിലും അതറിയാതിരിക്കില്ല.

പാര്‍ട്ടിയുടെ മുന്‍ സെക്രട്ടറി സഖാവ് കാരാട്ടിന്റെ മുഖ്യ വായന ക്രൈം ഫിക്ഷനായിട്ടുകൂടി ഇജ്ജാതി സഖാക്കളുടെ ഉള്ളിലിരിപ്പ് മുന്‍കൂട്ടി മനസിലാക്കാനായില്ലല്ലോ എന്നതിലാണ് എനിക്ക് അത്ഭുതം. ഇനി അഥവാ, അദ്ദേഹത്തിനത് അറിയാമായിരുന്നോ! ആരുകണ്ടു!

മലയാളത്തിലെ ബാറ്റണ്‍  ബോസ്, കോട്ടയം പുഷ്പനാഥ് തുടങ്ങിയവരുടെ കൃതികളല്ലേ, സഖാവ് കാരാട്ട് നിത്യപാരായണംചെയ്യുന്ന ആംഗല ഡിറ്റക്റ്റീവ് നോവലുകളേക്കാള്‍ ഭേദം എന്ന് സംശയിച്ചാല്‍ അത് ഇടതുപക്ഷവിരുദ്ധമാവുമോ എന്തോ!

സഖാവ് ജഗ്മതിയെ പാര്‍ട്ടി പുറത്താക്കിയതിനെത്തുടര്‍ന്ന് മാദ്ധ്യമങ്ങളും പാര്‍ട്ടിവിരുദ്ധരും പൊഴിക്കുന്ന മുതലക്കണ്ണീരും ആ സഖാവിന്റെ കണ്ണീരിനും തമ്മിലുള്ള പൊരുത്തമറിയാന്‍ ഡി.എന്‍.എ ടെസ്റ്റൊന്നും വേണ്ട. ക്രൈം നോവല്‍ വായനയിലൂടെ ആര്‍ജ്ജിച്ച പാണ്ഡിത്യവും വേണ്ട. ലേശം കോമണ്‍സെന്‍സുമാത്രം മതിയാവും.

Latest Stories

We use cookies to give you the best possible experience. Learn more