കൊളംബോ: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് വേണ്ടി ക്രൂഡ് ഓയില്‍ കൊണ്ടു വരികയായിരുന്ന ടാങ്കര്‍ കപ്പലിന് ശ്രീലങ്കന്‍ തീരത്തിനടുത്ത് വെച്ച് തീപിടിച്ചു. കുവൈത്തില്‍ നിന്ന് പാരാദ്വീപിലെ തുറമുഖത്തേക്ക് വരികയായിരുന്ന ന്യൂ ഡയമണ്ട് എന്ന കപ്പലിനാണ് തീപിടിച്ചത്.
തീ അണയ്ക്കുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി രണ്ട് നാവിക സേനാ കപ്പലുകളെയും ഒരു വിമാനത്തേയും അപകട സ്ഥലത്തേക്ക് അയച്ചതായി ലങ്കന്‍ നാവിക സേന അറിയിച്ചു. തേസമയം എണ്ണച്ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമായെന്നും നാവിക സേന അറിയിച്ചു.
ശ്രീലങ്കന്‍ തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് നിലവില്‍ കപ്പലിന്റെ സ്ഥാനം. 2.70 ലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ചരക്ക് കപ്പലില്‍ ഉണ്ടെന്നാണ് ശ്രീലങ്കന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കപ്പലില്‍ 270,000 ടണ്‍ ക്രൂഡ് ഓയിലാണ് ഉള്ളത്. കപ്പലില്‍ നിന്ന് ക്രൂഡ് ഓയില്‍ ചോരുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ശ്രീലങ്കന്‍ മറൈന്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അറിയിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക