| Thursday, 5th December 2019, 9:42 am

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി; കപ്പലില്‍ 18 ഇന്ത്യക്കാരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

നൈജീരിയ: നൈജീരിയന്‍ തീരത്ത് ഹോങ്കോങ് റജിസ്‌ട്രേഷനുള്ള എണ്ണക്കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. മലയാളികളാരുമില്ലെന്നാണ് പ്രാഥമിക വിവരം.

ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഹോങ്കോങ്ങില്‍ നിന്നും പുറപ്പെട്ട എണ്ണക്കപ്പല്‍ നൈജീരിയന്‍ തീരത്തു നിന്നും റാഞ്ചിയത്.

നൈജീരിയയിലെ ബോണി ഐലന്റിന് സമീപം 80 നോട്ടക്കല്‍ മൈല്‍ അകലെ വെച്ചാണ് കപ്പല്‍ അക്രമിക്കുപ്പെട്ടത്.

കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ വളയുകയും കപ്പിലുള്ള 19 ഉദ്യോഗസ്ഥരെ കടത്തികൊണ്ടു പോവുകയുമായിരുന്നു. കൊള്ളയടിച്ച ശേഷം കപ്പല്‍ തീരത്തു തന്നെ ഉപേക്ഷിക്കുകയായിരുന്നു. കപ്പല്‍ നൈജീരിയന്‍ നേവിയുടെ കൈവശമാണിപ്പോള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കടത്തപ്പെട്ട 19 ഉദ്യോഗസ്ഥരെക്കുറിച്ചുള്ള കാര്യമായ വിവരങ്ങളൊന്നും തന്നെ കാര്യമായി ലഭിച്ചിട്ടില്ലെങ്കിലും ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.

കടല്‍ക്കൊള്ളക്കാരാല്‍ നേരത്തെയും ആക്രമണമുണ്ടായിരുന്നതായി റിപ്പോര്‍ട്ട് വന്നിരുന്ന സ്ഥലത്തുനിന്നാണ് വീണ്ടും കപ്പല്‍ കൊള്ളയടിക്കപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കടല്‍ക്കൊള്ളയ്ക്ക് പിന്നിലുള്ള സംഘത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. കേന്ദ്ര വിദേശ മന്ത്രാലയം നൈജീരിയയിലെ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more